ജിദ്ദ- ആരോഗ്യ പരിരക്ഷ മുന്‍നിര്‍ത്തി സൗജന്യമായി പ്രവര്‍ത്തനമാരംഭിച്ച മെക് സെവന്‍ പരിശീലക സംഘത്തിന്റെ പുതിയ ബ്രാഞ്ചിന് ജിദ്ദ ഷറഫിയ്യയില്‍ തുടക്കമായി. ജിദ്ദ ഷറഫിയ്യയിലെ തലാല്‍ സ്‌കൂളിനടുത്ത കല്ലു പാര്‍ക്കില്‍ രാവിലെ 6.00 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങില്‍ 97 പുതിയ അംഗങ്ങള്‍
പങ്കെടുത്തു.
മെക് സെവന്‍ സൗദി ചീഫ് കോര്‍ഡിനേറ്റര്‍ മുസ്തഫ മാസ്റ്റര്‍ വേങ്ങര (ഡി.പി.എസ്)യുടെ അധ്യക്ഷതയിൽ സലാഹ് കാരാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.അഷ്‌റഫ് (ബദര്‍ തമാം), മെക് സെവന്‍ സൗദി കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. പരിശീലനങ്ങള്‍ക്ക് മെക് സെവന്‍ സൗദി മുഖ്യ പരിശീലകന്‍ അഹമ്മദ് കുറ്റൂര്‍ നേതൃത്വം നല്‍കി. മെക് സെവന്‍ ആരോഗ്യ പരിശീലനം മൂലം ഷുഗര്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ നിയന്ത്രണ വിധേയമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അബ്ദുല്‍ നാസര്‍ അനുഭവം പങ്കുവെച്ചു. മെക് സെവന്‍ പരിശീലകന്‍ ജംഷീദ് ബാവ കാരി സ്വാഗതവും അഷ്‌റഫ് വരിക്കോടന്‍ നന്ദിയും പറഞ്ഞു.