റിയാദ്: മെക് 7 സൗദി സെന്‍ട്രല്‍ കമ്മിറ്റി റിയാദിലെ മലസ് കിംഗ് അബ്ദുല്ല പാര്‍ക്കില്‍ വിപുലമായ പരിപാടികളോടെ സൗദി സ്ഥാപക ദിനം ആഘോഷിച്ചു. മെക് 7 വ്യായാമങ്ങള്‍ ചെയ്തതിന് ശേഷം സൗദി പതാകയേന്തി മലസ് തെരുവിലൂടെ വര്‍ണാഭമായ ബലൂണ്‍ പറത്തിയും സൗദി ദേശീയ ഗാനം ആലപിച്ചും റാലി നടത്തിയത് ആകര്‍ഷകമായി. കാഴ്ചക്കാരായ വിവിധ രാജ്യക്കാര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സൗദി സ്ഥാപക ദിനത്തിന്റെ ചരിത്രം മുഖ്യ പരിശീലകനായ ഷുക്കൂര്‍ പൂക്കയില്‍ വിവരിച്ചു. മെക് 7 റിയാദ് ചീഫ് കോര്‍ഡിനേറ്ററും ലാഫർ തെറാപ്പിസ്റ്റുമായ സ്റ്റാന്‍ലി ജോസിന്റെ ചിരിയോ ചിരി പരിപാടിയും മറ്റ് വ്യായാമ മുറകളും വളരെ ആവേശത്തോടെ സദസ്സ് ഏറ്റെടുത്തു.
പരിപാടികളുടെ മുഖ്യ സംഘാടകന്‍ അഖിനാസ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രാതലും പായസവും വിതരണം ചെയ്തു. അബ്ദുറസാക്ക് കൊടുവള്ളി, അബ്ദു പരപ്പനങ്ങാടി ബഷീര്‍ കട്ടുപ്പാറ, സഈദ് കല്ലായി, ഷറഫുദ്ദീന്‍ ,പി ടി എ ഖാദര്‍ കൊടുവള്ളി, ഇസ്മായില്‍ കണ്ണൂര്‍, വിനോദ് കൃഷ്ണ, അന്‍സാരി വാഴക്കാട് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.