ജിദ്ദ – സൗദി-യു.എ.ഇ അതിര്‍ത്തിയിലെ ബത്ഹ അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരങ്ങള്‍ കടത്താനുള്ള രണ്ടു ശ്രമങ്ങള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. രണ്ടു ശ്രമങ്ങളിലുമായി ആകെ 8,17,733 ലഹരി ഗുളികകള്‍ പിടികൂടി.
അതിര്‍ത്തി പോസ്റ്റില്‍ എത്തിയ ലോറികളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരങ്ങള്‍ കണ്ടെത്തിയത്. ബത്ഹ അതിര്‍ത്തി പോസ്റ്റില്‍ വെച്ച് ലോറികള്‍ പരിശോധിച്ച് മയക്കുമരുന്ന് ശേഖരങ്ങള്‍ കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group