ദമാം – സൗദി, യു.എ.ഇ അതിര്‍ത്തിയിലെ ബത്ഹ അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. സാനിറ്ററി ഉപകരണങ്ങള്‍ക്കകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 18,47,952 ലഹരി ഗുളികകളും 184 ഗ്രാം മയക്കുമരുന്നും സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.
മയക്കുമരുന്ന് ശേഖരം പിടികൂടിയ ശേഷം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോളുമായി ഏകോപനം നടത്തി മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച മൂന്നു പേരെ പിന്നീട് അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group