തബൂക്ക്- മാസ് തബൂക്ക് പതിമൂന്നാം കേന്ദ്ര സമ്മേളനം സമാപിച്ചു. റഹീം ഭാരതന്നൂരിന്റെ അധ്യക്ഷതയിൽ റിയാദ് കേളി മുൻ കേന്ദ്ര കമ്മറ്റിയംഗം കെ.പി സജിത്ത് ഉദ്ഘാടനം ചെയ്തു. ജിജോ മാത്യു രക്തസാക്ഷി പ്രമേയവും പ്രിൻസ് ഫ്രാൻസിസ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. മാത്യു തോമസ് നെല്ലുവേലിൽ സ്വാഗതം ആശംസിച്ചു. മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഉബൈസ് മുസ്തഫയും വരവ് ചെലവ് കണക്കുകൾ പ്രവീൺ പുതിയാണ്ടിയും അവതരിപ്പിച്ചു.
ഫൈസൽ നിലമേൽ കൺവീനറായുള്ള പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. അബ്ദുൽ ഹഖ് , മുസ്തഫ തെക്കൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ബിനുമോൻ ബേബി, അരുൺ ലാൽ, ചന്ദ്രശേഖരക്കുറുപ്പ്,സജിത്ത് രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളുടെ പാനൽ ജോസ് സ്കറിയ അവതരിപ്പിച്ചു. ഭാരവാഹികളെ സമ്മേളനം ഐകകണ്ഠനെ തെരെഞ്ഞെടുത്തു.

രക്ഷാധികാരി സമിതി അംഗങ്ങളായി മാത്യു തോമസ് നെല്ലുവേലിൽ (കൺവീനർ), ഫൈസൽ നിലമേൽ, ഉബൈസ് മുസ്തഫ, റഹീം ഭരതന്നൂർ, ജോസ് സ്കറിയ എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ പ്രസിഡന്റ്: മുസ്തഫ തെക്കൻ, വൈസ് പ്രസിഡന്റ്: ബിനുമോൻ ബേബി, സെക്രട്ടറി: പ്രവീൺ പുതിയാണ്ടി, ജോയിന്റ് സെക്രട്ടറി : ടി.എച്ച് ഷമീർ, ട്രഷറർ: സുരേഷ്കുമാർ, ജോയിന്റ് ട്രഷറർ: മാത്യു തോമസ്, ജീവകാരുണ്യം കൺവീനർ: അബ്ദുൽ ഹഖ്, കലാ- സാംസ്കാരികം : ജിജോ മാത്യു, സ്പോർട്സ്: അരുൺ ലാൽ, നോർക്കാ – ക്ഷേമനിധി : ചന്ദ്രശേഖര കുറുപ്പ്, മീഡിയ : ഉബൈസ് മുസ്തഫ