Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 28
    Breaking:
    • യു.എ.ഇ.യുടെ പൈതൃകവും ചരിത്രവും തേടി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
    • ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നു; മെസ്സിയും റൊണാൾഡോയും കളത്തിൽ, പോർച്ചുഗലോ കൊളംബിയയോ ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ?
    • താമസ-വിസ നിയമലംഘകർക്ക് പിഴയില്ലാതെ രാജ്യം വിടാൻ ജൂലൈ 9 വരെ സമയം അനുവദിച്ച് യുഎഇ
    • ഫോണുകളിലേക്ക് ജാഗ്രതാ സന്ദേശം സാങ്കേതിക തകരാറെന്ന് യുഎഇ
    • തെക്കന്‍ ലെബനോനില്‍ ഏഴ് ഹിസ്ബുള്ള പോരാളികളെ കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സ്‌കൂള്‍- ഓഫീസ് ‘സ്റ്റേഷനറികളുടെ’  വിസ്തൃത ലോകം, വിദ്യാലയങ്ങളിലേക്ക് തുറന്നിട്ട വിസ്മയജാലകം

    മുസാഫിര്‍ By മുസാഫിര്‍ 07/07/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദയില്‍ ‘മാസ്‌കോ ‘ ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി

    ജിദ്ദ: ഉല്‍പത്തികാലത്ത് ഈ ലോകത്തിന്റെ ചരിത്രമെഴുതിത്തുടങ്ങിയത് പേന കൊണ്ട്. പേനകളുടേയും കടലാസിന്റേയും ലോകമാകട്ടെ, അല്‍ഭുതങ്ങള്‍ നിറഞ്ഞതും.. ലോകപ്രസിദ്ധ പേന നിര്‍മാണക്കമ്പനിയും ഇന്ത്യന്‍ ബ്രാ്ന്‍ഡുമായ ഫ്‌ളെയര്‍ കമ്പനിയുടെ പരസ്യത്തിലെ ആദ്യവാചകമാണിത്! 
    ഫ്‌ളെയര്‍, ഡോംസ്, കംഗാരു, കോണ്‍കോര്‍ഡ്, യൂണിമാക്‌സ്, പോളികോറോ തുടങ്ങിയ ലോകോത്തര പേനകളും സ്‌കൂള്‍ സ്‌റ്റേഷനി സാമഗ്രികളും സൗദി വിപണിക്ക് പരിചയപ്പെടുത്തിയ ‘മാസ്‌കോ ‘ യുടെ ആഭിമുഖ്യത്തിലുള്ള ബിസിനസ് മീറ്റ്- ബിസിനസ് പ്രദര്‍ശനം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഉപഭോക്താക്കള്‍ക്കെന്ന പോലെ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പുതിയൊരനുഭവമായി മാറി. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിവിധതരം പേനകള്‍, കടലാസുകള്‍, സ്‌കൂള്‍ ബാഗുകള്‍, സ്റ്റേപ്‌ളറുകള്‍, വിദ്യാര്‍ഥികള്‍ക്കാവശ്യമായ മറ്റു നിരവധി നിത്യോപയോഗസാമഗ്രികള്‍ തുടങ്ങി സ്‌റ്റേഷനറികളുടെ വിചിത്രമായ ലോകത്തേക്ക് ജിദ്ദയിലെ നൂറുക്കണക്കിനാളുകളെ ആകര്‍ഷിച്ച മാസ്‌കോ എക്‌സിബിഷന് മെരീഡിയന്‍ ഹോട്ടല്‍ ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചു.

    ഈ രംഗത്തെ വ്യാപാരികളെ ഉദ്ദേശിച്ച് സംഘടിപ്പിച്ച എക്‌സിബിഷന്‍ പക്ഷേ സ്വദേശികളേയും വിദേശികളേയും പിടിച്ചിരുന്നതുന്നതായിരുന്നു. ഓഫീസ് ഫയലുകള്‍, സ്‌കൂള്‍- കോളേജ് ഫയലുകള്‍, സ്റ്റിക്കി നോട്ടുകള്‍, ബോക്‌സ് ഫയലുകള്‍, എക്‌സ്പാന്റിംഗ് ഫയലുകള്‍, മള്‍ട്ടിപര്‍പ്പസ് ബാഗുകള്‍ തുടങ്ങി മൂവായിരത്തോളം സ്വന്തം നിര്‍മിതവും ഇറക്കുമതിയുമായ സ്‌റ്റേഷനറികളുടെ വൈവിധ്യമാര്‍ന്ന ഡിസ്‌പ്ലേയായിരുന്നു മാസ്‌കോ എക്‌സിബിഷന്റെ സവിശേഷത. ഗുണമേന്‍മ, ഒപ്പം വിലക്കുറവ്- ഇതാണ് മാസ്‌കോയെ ഈ രംഗത്ത് മുന്‍നിരയിലെത്തിച്ചതെന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക് ഈ വ്യവസായശൃംഖല വികസിപ്പിക്കുമെന്നും മാസ്‌കോ മേധാവികള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കോണ്‍സല്‍ (പ്രസ്, ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍) മുഹമ്മദ് ഹാഷിം, നജ്മത്തല്‍ മന്‍ഹാല്‍ സാരഥികള്‍ തുടങ്ങിയവര്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്നെത്തിയ ഡോംസ്, ഫ്‌ളെയര്‍ കമ്പനി പ്രതിനിധികളും ബിസിനസ് മീറ്റില്‍ സംബന്ധിച്ചു. ഇന്ത്യന്‍ കോണ്‍സലിനുള്ള മെമന്റോ അലി തോണിക്കടവത്തും അനീസ് അലിയും ചേര്‍ന്ന് കൈമാറി.   

    ‘മുഹമ്മദലി സ്റ്റേഷനറികമ്പനി’യുടെ ചുരുക്കപ്പേരാണ് മാസ്‌കോ. ഏകദേശം 
    25 വര്‍ഷം മുമ്പ് തന്റെ ഭാവനയില്‍ വിടര്‍ന്ന ഒരു സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമാണ് ഇന്നിപ്പോള്‍ ഏകദേശം പ്രതിവര്‍ഷം ഏകദേശം അമ്പത് മില്യണ്‍ റിയാലിന്റെ വ്യാപാരവുമായി ഗള്‍ഫിന്റെ വിവിധ മേഖലകളില്‍ വേരുറപ്പിച്ച മാസ്‌കോ അഥവാ നജ്മത്ത് അല്‍ മന്‍ഹല്‍ എന്ന വ്യവസായസംരംഭത്തിന്റെ പിറകിലുള്ളതെന്ന് ജിദ്ദ പ്രവാസിയും കമ്പനിയുടെ സാരഥിയുമായ പെരിന്തല്‍മണ്ണ കട്ടുപ്പാറ സ്വദേശി അലി തോണിക്കടവത്തും ഇപ്പോള്‍ കമ്പനിയുടെ സാരഥ്യം വഹിക്കുന്ന അലിയുടെ മകന്‍ അനീസ് അലിയും വ്യക്തമാക്കി. നൂറിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന മാസ്‌കോയുടെ ജിദ്ദയിലെ വിശാലമായ വെയര്‍ഹൗസും റിയാദ്, ദമാം നഗരങ്ങളിലേയും യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ ഏജന്‍സി ഔട്ട്‌ലെറ്റുകളും ഈ രംഗത്തെ തങ്ങളുടെ വിജയമുദ്രകളാണെന്നും അവര്‍ പറഞ്ഞു. എക്‌സിബിഷനിലെത്തിയ ഉപഭോക്താക്കള്‍ക്ക് 15 ശതമാനം വരെ കിഴിവനുദിച്ചിരുന്നു. പുറമെ എക്‌സിബിഷന്‍ ഹാളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി വില കൂടിയ പാരിതോഷികങ്ങളും ഓഫര്‍ ചെയ്തിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യു.എ.ഇ.യുടെ പൈതൃകവും ചരിത്രവും തേടി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
    27/06/2026
    ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നു; മെസ്സിയും റൊണാൾഡോയും കളത്തിൽ, പോർച്ചുഗലോ കൊളംബിയയോ ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ?
    27/06/2026
    താമസ-വിസ നിയമലംഘകർക്ക് പിഴയില്ലാതെ രാജ്യം വിടാൻ ജൂലൈ 9 വരെ സമയം അനുവദിച്ച് യുഎഇ
    27/06/2026
    ഫോണുകളിലേക്ക് ജാഗ്രതാ സന്ദേശം സാങ്കേതിക തകരാറെന്ന് യുഎഇ
    27/06/2026
    തെക്കന്‍ ലെബനോനില്‍ ഏഴ് ഹിസ്ബുള്ള പോരാളികളെ കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍
    27/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version