ട്രിച്ചി: നടി മഞ്ജു വാര്യറുടെ കാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തി. അനധികൃത പണമിടപാട് തടയുന്നതിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പതിവ് വാഹന പരിശോധനയിൽ നടി മഞ്ജു വാര്യരുടെ കാർ ട്രിച്ചി ദേശീയ പാതയിൽ ഫ്ലയിംഗ് സ്ക്വാഡ് പരിശോധനയ്ക്കായി തടഞ്ഞത്.
തമിഴ്‌നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിന് മുന്നോടിയായി സംസ്ഥാന പോലീസ് സംസ്ഥാനത്തുടനീളം ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ ശക്തമായ പരിശോധനയും റെയ്ഡും നിരീക്ഷണവും ആരംഭിച്ചു.
ഇലക്ഷൻ ഫ്‌ളയിംഗ് സ്‌ക്വാഡ് ഓഫീസർ രഞ്ജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്‌പെക്ടർ കൗസല്യയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മഞ്ജുവിന്റെ കാർ ഇതുവഴി എത്തിയത്. കാർ പരിശോധിച്ചപ്പോൾ വാഹനം ഓടിച്ചത് സിനിമാ നടി മഞ്ജു വാര്യരാണെന്ന് കണ്ടെത്തി.
അടുത്ത് നടിയെ കണ്ടതോടെ ചെക്കിംഗിനായി നിർത്തിയ മറ്റ് വാഹനങ്ങളിലുള്ളവർ മഞ്ജുവിനോടൊപ്പം സെൽഫിയെടുക്കാൻ ഓടിയെത്തി. താമസിയാതെ കാറിന് ചുറ്റും വൻ ജനക്കൂട്ടമായി. പ്രദേശത്ത് കൂടുതൽ തിരക്ക് ഉണ്ടാകാതിരിക്കാൻ പോലീസ് പരിശോധന പൂർത്തിയാക്കി നടിയുടെ കാർ അയച്ചു.
വെട്ടിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണത്തിൽ പങ്കെടുക്കാനാണ് മഞ്ജു ഇവിടെ എത്തിയത്.