റിയാദ്– റിയാദില്‍ മംഗലാപുരം സ്വദേശി കല്ലടക അബ്ദുസമദ് (60) നിര്യാതനായി. നെഞ്ച് വേദനയെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കായി മയ്യിത്ത് ശുമൈസി ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. റിയാദില്‍ ലാന്‍ഡ്രി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ദമാമില്‍ ജോലി ചെയ്യുന്ന മകന്‍ ഷഹീദ് റിയാദില്‍ എത്തിയുണ്ട്. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള തുടര്‍ നടപടികളുമായി വെല്‍ഫെയര്‍ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയുടെ മേല്‍നോട്ടത്തില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നു. റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, നസീര്‍ കണ്ണീരി, ഹാഷിം തോട്ടത്തില്‍, ഇസഹാഖ് താനൂര്‍, ജാഫര്‍ വീമ്പൂര്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി രംഗത്തുണ്ട്.
ഭാര്യ:റുഖിയ. മക്കള്‍: മുഹമ്മദ് ഷഹീദ്, മുഹമ്മദ് അഫ്രീദ്.



