ജിദ്ദ- മനോനില തെറ്റിയതിനെ തുടർന്ന് വിമാനയാത്ര മുടങ്ങി നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന മലപ്പുറം കോട്ടക്കൽ സ്വദേശിക്ക് തുണയായി സാമൂഹ്യപ്രവർത്തകൻ. വാർഷികാവധിക്ക് നാട്ടിലേക്ക് പോകാനായി രണ്ടു തവണ വിമാനതാവളത്തിൽ എത്തിയെങ്കിലും മനോനില തെറ്റിയതോടെ വിമാന യാത്ര ചെയ്യാൻ കഴിയാതാകുകയായിരുന്നു.
പിന്നീട് ഇന്ത്യൻ കോൺസുലേറ്റിന്റെ നിർദ്ദേശപ്രകാരം സാമൂഹിക പ്രവർത്തകനും ജിദ്ദ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ അംഗവുമായ ഷമീർ നദ്‌വിയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കി. ജിദ്ദയിലെ സുലൈമാൻ ഫക്കി ആശുപത്രിയിലും തുടർന്നു 15 ദിവസം മഹ്ജർ ആശുപത്രിയിലും ചികിത്സ നൽകി. ചികിത്സക്കു ശേഷം കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിൽ അയച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group