റിയാദ്- പക്ഷാഘാതം ബാധിച്ച് റിയാദിലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന തിരുവനന്തപുരം സ്വദേശി നൂജും മുഹമ്മദ് ഹനീഫ (54) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് അഞ്ചു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ- ബുഷ്‌റ ബീവി. മക്കൾ- ഫർഹാൻ ,ഷാഹിന, നാഇഫ്.
മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമസഹായങ്ങൾ ഐ.സി.എഫ് വെൽഫെയർ പ്രസിഡന്റ് ഇബ്രാഹിം കരീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. നാളെ അസർ നമസ്കാരത്തിന്
ശേഷം മൻസൂറിയ്യ ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group