മദീന – പ്രവാസി വനിതയെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി പെട്രോളൊഴിച്ച് കത്തിച്ച പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കെനിയക്കാരി സോഫിയ മുഹമ്മദ് കിബാന്ദയെ വിജനമായ സ്ഥലത്തെത്തിച്ച് കയര്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും പിന്നീട് പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കുകയും ചെയ്ത കെനിയക്കാരന്‍ മസ്ഊദ് മുഹമ്മദ് മസ്ഊദിന് മദീനയിലാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



