ബുറൈദ: സൗദി അറേബ്യയിൽ ഭീകരവാദ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുബാറക് അൽറാശിദിന് അൽഖസീമിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദേശവഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഭീകര സംഘടനയ്ക്കായി ചാരപ്രവർത്തനം നടത്തൽ, സൗദി അറേബ്യയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കാൻ വിദേശത്തുള്ളവരുമായി ഗൂഢാലോചന നടത്തൽ, തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിനൽകൽ, ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വച്ചതിന് ഉൾപ്പെടെയുള്ള ഭീകര കുറ്റകൃത്യങ്ങൾ ചെയ്തതിനാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group