ജിദ്ദ: ഉംറ വിസയിൽ ജിദ്ദയിലെത്തിയ മലയാളി യുവതി നിര്യതയായി. നിലമ്പൂർ എടക്കര നരേക്കാവ് പുളിക്കൽ മുഹമ്മദിന്റെ മകളും അമരമ്പലം കൂറ്റമ്പാറ സ്വദേശി പുതിയറ ശരീഫിന്റെ ഭാര്യയുമായ ഹസീന ശരീഫ് (35) ആണ് മരിച്ചത്.
ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്ന് മാസമായി ജിദ്ദ കിങ് ഫഹദ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഉംറ വിസയിൽ എത്തിയതായിരുന്നു. മക്കൾ- മുഹമ്മദ് ഷാബിൽ, മുഹമ്മദ് ഷൈഹാൻ. മയ്യിത്ത് നാട്ടിൽ കൊണ്ടുപോകാനും മറ്റു നടപടിക്രമങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group