Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • സിറ്റി ഫ്ലവർ റിയാദ് അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    • കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    • റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    • ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    • ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മലയാളം മിഷൻ ‘സുഗതാഞ്ജലി’ ആഗോള കാവ്യാലാപന മത്സരം: അഫ്‌സാനയും ശ്രാവണും നാദിയയും സൗദിയിലെ വിജയികൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/08/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മലയാളം മിഷന്റെ സുഗതാഞ്ജലി ആഗോളകാവ്യാലാപന മത്സരത്തിന്റെ സൗദി അറേബ്യ ചാപ്റ്റർ തല മത്സര വിജയികൾ: സബ് ജൂനിയർ വിഭാഗം - അഫ്‌സാന ഷാ (ഒന്നാം സ്ഥാനം), സൗപർണ്ണിക അനിൽ (രണ്ടാം സ്ഥാനം), ആഞ്‌ജലീന മരിയ ജോഷി (മൂന്നാം സ്ഥാനം) ജൂനിയർ വിഭാഗം - ശ്രാവൺ സുധീർ (ഒന്നാം സ്ഥാനം), എഹ്സാൻ ഹമദ് മൂപ്പൻ (രണ്ടാം സ്ഥാനം), അൽന എലിസബത്ത് ജോഷി (മൂന്നാം സ്ഥാനം) സീനിയർ വിഭാഗം - നാദിയ നൗഫൽ (ഒന്നാം സ്ഥാനം), നേഹ പുഷ്പരാജ് (രണ്ടാം സ്ഥാനം).
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം മലയാളം മിഷൻ നടത്തിവരുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ സൗദിഅറേബ്യ ചാപ്റ്റർ തല മത്സര വിജയികളെ പ്രഖ്യാപിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ അഫ്‌സാന ഷായും (അൽഖസീം) ജൂനിയർ വിഭാഗത്തിൽ ശ്രാവൺ സുധീറും (ദമ്മാം) സീനിയർ വിഭാഗത്തിൽ നാദിയ നൗഫലും (ജിദ്ദ) ഒന്നാം സ്ഥാനം നേടി. സബ് ജൂനിയർ വിഭാഗത്തിൽ സൗപർണിക അനിൽ (ദമ്മാം), ആഞ്‌ജലീന മരിയ ജോഷി (റിയാദ്) ജൂനിയർ വിഭാഗത്തിൽ ഇഹ്‌സാൻ ഹമദ് മൂപ്പൻ (ദമ്മാം), അൽന എലിസബത്ത് ജോഷി (റിയാദ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേഹാ പുഷ്പരാജാണ് (റിയാദ്) നേടിയത്. മലയാളം മിഷൻ സൗദി ചാപ്റ്ററിനു കീഴിലുള്ള റിയാദ്, ദമ്മാം, ജിദ്ദ, അൽഖസീം, തബൂക്ക്, നജ്‌റാൻ, അബഹ, ജിസാൻ എന്നീ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 40 തോളം വിദ്യാർത്ഥികളാണ് ചാപ്റ്റർ തല മത്സരത്തിൽ പങ്കെടുത്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായുള്ള മത്സരത്തിൽ യഥാക്രമം ചങ്ങമ്പുഴയുടെയും ബാലാമണിയമ്മയുടെയും ഇടശ്ശേരിയുടയും കവിതകളാണ് മത്സരാർത്ഥികൾ ചൊല്ലിയത്. പാലക്കാട് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.പി.മുരളീധരൻ, എഴുത്തുകാരായ സബീന. എം .സാലി, ടോണി.എം. ആന്റണി, പി.ശിവപ്രസാദ് എന്നിവർ വിധികർത്താക്കളായിരുന്നു. മലയാളം മിഷൻ സൗദി ചാപ്റ്റർ ചെയർമാൻ താഹ കൊല്ലേത്ത്‌ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

    കാവ്യാലാപന മത്സരത്തിൻറെ നിബന്ധനകളും നിർദ്ദേശങ്ങളും മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ വിശദീകരിച്ചു. ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം, കൺവീനർ ഷിബു തിരുവനന്തപുരം, വൈസ് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ എന്നിവർ സംസാരിച്ചു. വിദഗ്‌ധ സമിതി വൈസ് ചെയർമാൻ ഡോ.രമേശ് മൂച്ചിക്കൽ, അംഗങ്ങളായ സീബ കൂവോട്, വി.കെ.ഷഹീബ എന്നിവർ മത്സര പരിപാടികൾ നിയന്ത്രിച്ചു. വിദഗ്‌ധ സമിതി ചെയർപേഴ്‌സൺ ഷാഹിദ ഷാനവാസ്, റഫീഖ് പത്തനാപുരം, നിഖില സമീർ, പ്രിയ വിനോദ്, സാജിദ മുഹമ്മദ് അലി, സുരേഷ് ലാൽ, നിഷ നൗഫൽ, ഷാനവാസ് കളത്തിൽ, പി.കെ.ജുനൈസ്, ഉബൈസ് മുസ്തഫ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

    കാവ്യാലാപന മത്സരം മികച്ച നിലവാരം പുലർത്തിയതായും, അക്ഷര സ്ഫുടത, മിതമായ ഭാവ ശബ്‌ദ പ്രകടനം, അർത്ഥം, ആശയം ഇവയുടെ സ്പഷ്‌ടീകരണം എന്നീ മത്സര മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചതായും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മാതൃഭാഷയുടെ ജീവിത പരിസരങ്ങളിൽ നിന്നും അകന്ന് പ്രവാസ ലോകത്ത് വിദേശ ഭാഷകളിലൂടെ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ മികച്ച പ്രകടനം കാവ്യാലാപന മത്സരത്തിൻറെ മൂല്യനിർണ്ണയത്തിൽ വെല്ലുവിളി ഉയർത്തിയതായും വിധികർത്താക്കൾ പറഞ്ഞു.


    സൗദി ചാപ്റ്റർ തല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മൂന്നു മത്സര വിഭാഗങ്ങളിലേയും വിജയികൾക്ക് സൗദി ചാപ്റ്റർ കമ്മിറ്റി സാക്ഷ്യപത്രവും സമ്മാനവും നൽകുകയും ആഗോള തല ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുമെന്ന്ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫനും വിദഗ്‌ധ സമിതി ചെയർപേഴ്‌സൺ ഷാഹിദ ഷാനവാസും അറിയിച്ചു. “സുഗതാഞ്ജലി” ആഗോളതല മത്സരം മലയാളം മിഷൻ കേന്ദ്ര ഓഫീസിൻറെ നേതൃത്വത്തിൽ നവംബറിൽ നടത്തും. ആഗോള തല ഫൈനൽ മത്സരത്തിൽ മൂന്നു വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാർ‍ഡും സാക്ഷ്യപത്രവും മലയാളം മിഷൻ നൽകും. മലയാളത്തിലെ പ്രമുഖ കവികളടങ്ങുന്ന സമിതിയായിരിക്കും ഫൈനൽ മത്സരത്തിന്റെ വിധി നിർണയിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Malayalam Mission
    Latest News
    സിറ്റി ഫ്ലവർ റിയാദ് അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    10/05/2025
    കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    09/05/2025
    റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    09/05/2025
    ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    09/05/2025
    ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version