ജിദ്ദ- പ്രവാസികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ച് മലർവാടി വിദ്യാർഥികൾ ജിദ്ദയിൽ ഒരുക്കിയ ഖുർആൻ പ്രദർശനം ശ്രദ്ധേയമായി. വിശുദ്ധ ഖുർആന്റെ ആശയ പ്രപഞ്ചത്തിലേക്കും ഖുർആനിലെ ചരിത്ര സംഭവങ്ങളിലേക്കും ശാസ്ത്ര സൂചനകളിലേക്കും ശ്രദ്ധക്ഷണിക്കുന്ന പ്രദർശനമാണ് നൂറുകണക്കിനു സന്ദർശകരുടെ പ്രശംസ പിടിച്ചുപറ്റിയത്. ഖുർആൻ പഠിക്കാം, ജീവിത വിജയം നേടാം എന്ന തലക്കെട്ടിൽ തനിമ ജിദ്ദയിൽ നടത്തിയ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചാണ് മലർവാടി വിദ്യാർഥികൾ ഇരുപതിലേറെ സ്റ്റാളുകളിലായി വിജ്ഞാന പ്രപഞ്ചമൊരുക്കിയത്. ഖുർആനിൽ പ്രതിപാദിക്കുന്ന വിഷയങ്ങൾ കോർത്തിണക്കി ചാർട്ടുകളുടേയും ശിൽപങ്ങളുടേയും കമ്പ്യൂട്ടറിന്റേയും സഹായത്തോടെ ഒരുക്കിയ പ്രദർശനം ഏറെ വിജ്ഞാനപ്രദമായെന്ന് സന്ദർശകർ അഭിപ്രായപ്പെട്ടു. പ്രദർശനം തനിമ കേന്ദ്ര പ്രസിഡണ്ട് എ.നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ഖുർആൻ കാമ്പയിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ ജേതാക്കൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ജിദ്ദ ജാലിയാത്ത് പ്രതിനിധി അബ്ദുൽ അസീസ് ഇദ് രീസ്, തനിമ കേന്ദ്ര പ്രസിഡണ്ട് നജ്മുദ്ദീൻ, വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് ഫസൽ മുഹമ്മദ്, നോർത്ത് സോൺ പ്രസിഡണ്ട് അബ്ദുറഷീദ് കടവത്തൂർ, സൗത്ത് സോൺ പ്രസിഡണ്ട് ആർ.എസ്. അബ്ദുൽ ജലീൽ, സലീം മമ്പാട്,ഡോ. ആർ.യൂസുഫ് എന്നിവർ സമ്മാനങ്ങൾ നൽകി.
ഖുർആൻ പാരായണ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി നദീം നൂരിഷ, അഹ്മദ് യാസീൻ, അഹ്മദ് റിഷാൻ (ജൂനിയർ ബോയ്സ്), ആയിശ ശാഫി, നഷ ഹാറൂൻ, ദൈഫ കല്ലിങ്ങൽ (ജൂനിയർ ഗേൾസ്), ഹസൻ സഫറുല്ല, ഹുസൈൻ സഫറുല്ല, മുഹമ്മദ് അംബാടൻ (യൂത്ത്സ്), നസീറ പെരുമ്പാല, അഹ്മദ് കബീർ, അബ്ദുല്ലത്തീഫ് (സീനിയർ പുരുഷവിഭാഗം), ഫിദ ടി.കെ, റഷ ഇബ്രാഹിം, നാഫില (സീനിയർ വനിത) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി.
24 പേർ പങ്കെടുത്ത ഖുർആൻ ഓൺ ലൈൻ ക്വിസ് മെഗാ ഫൈനലിൽ സാജിത അബ്ദുൽ ഹക്കീം, ശഹ്നാസ് അബ്ദുൽ ഗഫൂർ, സലീന കല്ലടി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മലർവാടി ഹിഫ്ള് മത്സരത്തിൽ ഫാദിൽ അലി, ശസാൻ ഷാനവാസ്, ആഖിൽ അമീൻ, ഖൗല ഹാഷിം, ആയിശ ശർസ, തസീൻ, നീഹ ഇനാൻ, റസീൻ നജാത്തുല്ല, റിസിൽ, ഫാത്തിം നൗറിൻ എന്നിവർ കിഡ്സ് വിഭാഗത്തിലും ഇംറാൻ ഹാഷിം, നൂഹ നജാത്തുല്ല, അവ ഇശാൽ, മൂസ സക്കീർ ഹുസൈൻ, ആഹിൽ അഹ്മദ്, ഷിസ അഹ്മദ്, ഷെസ ആയിശ എന്നിവർ സബ് ജൂനിയർ വിഭാഗത്തിലും അയ്ലിൻ തഹാനി, ഇജാസ് സക്കീർ, ഹന മെഹ്റിൻ, നശ് വ അനൂം, നൈശ ഫാത്തിമ, ആലിയ അഹ് ലാം, അംന മറിയം അലി എന്നിവർ ജൂനിയർ വിഭാഗത്തിലും വിജയികളായി. വനിതകളുടെ പ്രസംഗ മത്സരത്തിൽ ഫിദ ടി.കെ, സുമയ്യ യൂസുഫ്, താഹിറ, സജീറ സിറാസ് എന്നിവർ ജേതാക്കളായി.