റിയാദ്: വാഹനാപകടത്തെ തുടര്‍ന്ന് റിയാദിലെ അല്‍മുവാസാത്ത് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന മലപ്പുറം 55 ആം മൈല്‍ അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) നിര്യാതനായി. അബൂബക്കര്‍ ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ,ഫാത്തിമത്ത് റിഷാദ. റിയാദ് റിമാലിന് സമീപം ദമാം ഹൈവേയില്‍ റോഡ് സൈഡില്‍ നില്‍ക്കുമ്പോള്‍ ബംഗ്ലാദേശി പൗരന്‍ ഓടിച്ച വാഹനം ഇടിച്ച് പരിക്കേറ്റാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഒരു മാസം മുമ്പാണ് സൈനുൽ ആബിദ് സൗദിയിലെത്തിയത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group