റിയാദ്- മലപ്പുറം താനാളൂര്‍ മീനടത്തൂര്‍ സ്വദേശി റിയാദിൽ നിര്യാതനായി. അണ്ണച്ചംപള്ളി വീട്ടില്‍ ഷബീബു റഹ്മാന്( 44) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് 9 ലെ ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. പിതാവ് ബീരാന് കുട്ടി, മാതാവ്, ഫാത്തിമ.
ഭാര്യ ഹഫീസ. മക്കള്‍: മുഹമ്മദ് സൈന്‍, മുഹമ്മദ് ഐസാം, ഫാത്തിമാ ശാദിയ, ഫാത്തിമാ ദിയ.
റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്മാന് റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, നൗഫല്‍ തിരൂര്‍,ജാഫര്‍ വീമ്പൂര് എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group