അറാർ – കഴിഞ്ഞ 15 വർഷമായി സൗദി അറേബ്യയിലെ അറാറിൽ മീൻ കടയിൽ ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം, പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശി പള്ളിതാഴെ വീട്ടിൽ ലാലു ജോസഫ് (ലാലു അച്ചായൻ -54) മരിച്ചു. പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: ജോളി. മക്കൾ: ലിജ, ലിയ, ലിമ. അറാർ പ്രവാസി സംഘം പ്രസിഡണ്ടും ലോക കേരള സഭ മെമ്പറുമായ സക്കീർ താമരത്തിന്റെ നേതൃത്വ ത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു വേണ്ടി പ്രവർത്തിച്ചു വരുന്നതായി ബന്ധുക്കൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



