ജിദ്ദ- ചിന്തകനും എഴുത്തുകാരനും ചന്ദ്രിക മുൻ പത്രാധിപരും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.പി സൈതലവിയുമായി മക്കരപറമ്പിലെ കെ.എം.സി.സി പ്രവർത്തകർക്ക് വേണ്ടി ജിദ്ദ മക്കരപറമ്പ കെ.എം.സി.സി സ്നേഹ സംവാദം സംഘടിപ്പിച്ചു.
പ്രവാസത്തിലെ വെല്ലുവിളികൾ നേരിടാൻ ഓരോരുത്തരും സ്വയം പര്യാപ്തത കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം സ്വന്തം കാര്യങ്ങൾ നോക്കാൻ മറന്നു പോകരുതെന്നും പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിപോകുമ്പോൾ വെറും കൈയ്യോടെ മടങ്ങേണ്ട അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. മക്കരപറമ്പ് പഞ്ചായത്തിൽ പ്രവാസി സംരഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ ജിദ്ദ മക്കരപറമ്പ കെ.എം.സി.സി മുമ്പോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൻസൂർ പെരിഞ്ചിരി അധ്യക്ഷത വഹിച്ചു. ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി മുൻ സെക്രട്ടറി ഗഫൂർ അമ്പലകുത്ത്, നൗഷാദ് വെങ്കിട്ട, ഹൈദർ അലി മാരാത്ത്,ഷാഫി കുരുണിയൻ എന്നിവർ പ്രസംഗിച്ചു. ഗദ്ദാഫി സി കെ,മൻസൂർ മൂളിയൻ തൊടി,ആസിഫ് കെ പി,ഷറഫുദ്ധീൻ അറക്കൽ,മൻസൂർ മഠത്തിൽ,അനീസ് ഉപ്പൂടൻ,മജീദ് വാറങ്കോടൻ,മൊയ്‌തീൻ കുട്ടി കുഴിയേങ്ങൽ,ജലീൽ കുഴിയേങ്ങൽ,ഉസ്മാൻ പി.ടി,മുഹമ്മദ് തെക്കേതിൽ,മെഹബൂബ് വേങ്ങശേരി എന്നിവർ സംവാദത്തിൽ പങ്കെടുത്തു,കരീം വാരിയത്ത് സ്വാഗതവും മുനീർ പെരിഞ്ചിരി നന്ദിയും പറഞ്ഞു. ജാഫർ ഫൈസി ഖിറാഅത്ത് നടത്തി.