Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 9
    Breaking:
    • യുഎസ് സ്കീയിംഗ് താരം ഹണ്ടർ ഹെസിനെ രൂക്ഷമായി വിമർശിച്ച് ട്രംപ്
    • ദീപകിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും
    • റിയാദ് എയര്‍പോര്‍ട്ടില്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ വന്‍ മാറ്റങ്ങള്‍
    • സൗദിയില്‍ വ്യോമയാന വ്യവസായം പ്രാദേശികവല്‍ക്കരിക്കാന്‍ ധാരണാപത്രം
    • ഓപൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ വെങ്കലം കരസ്ഥമാക്കി മലയാളി പൊലീസ് ഉദ്യോഗസ്ഥൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദ് എയര്‍പോര്‍ട്ടില്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ വന്‍ മാറ്റങ്ങള്‍

    ഫെബ്രുവരി 16 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ മാറ്റങ്ങള്‍ നിലവില്‍വരും.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/02/2026 Saudi Arabia Gulf Latest Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – റിയാദ് എയര്‍പോര്‍ട്ടില്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങള്‍ നടപ്പാക്കുന്നു. ഫെബ്രുവരി 16 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ മാറ്റങ്ങള്‍ നിലവില്‍വരും. യാത്രക്കാര്‍ അവരുടെ ഫ്‌ളൈറ്റ് സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് അവരുടെ നിയുക്ത ടെര്‍മിനലില്‍ ചെക്ക് ഇന്‍ ചെയ്യണമെന്നും ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍ദേശിച്ചു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, ഫ്‌ളൈ അദീല്‍, ഫ്ളൈ നാസ്, വിദേശ വിമാനക്കമ്പനികള്‍ എന്നിവ നടത്തുന്ന സര്‍വീസുകള്‍ ടെര്‍മിനല്‍ മാറ്റത്തില്‍ ഉള്‍പ്പെടുന്നു.

    ഫെബ്രുവരി 16 ന് അര്‍ധ രാത്രിക്ക് ശേഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഫ്‌ളൈ അദീല്‍ ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ ടെര്‍മിനല്‍ 1 ലേക്ക് മാറ്റുമെന്നും ഫെബ്രുവരി 17 ന് പുലര്‍ച്ചെ 3:00 ന് ശേഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ ടെര്‍മിനല്‍ 2 ലേക്ക് മാറ്റുമെന്നും വിമാനത്താവളം വ്യക്തമാക്കി. ഫെബ്രുവരി 24 ന് അര്‍ധ രാത്രിക്ക് ശേഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഡൊമസ്റ്റിക് സര്‍വീസുകള്‍ ടെര്‍മിനല്‍ 4 ലേക്ക് മാറ്റും. അതേ ദിവസം തന്നെ, രാത്രി 11:00 ന് ശേഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഫ്‌ളൈ അദീല്‍, ഫ്ളൈ നാസ് ആഭ്യന്തര സര്‍വീസുകളും ടെര്‍മിനല്‍ 4 ലേക്ക് മാറ്റും.
    ഫെബ്രുവരി 25 ന് പുലര്‍ച്ചെ 5:00 മണിക്ക് ശേഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന വിദേശ വിമാന കമ്പനികളുടെ ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ ടെര്‍മിനല്‍ 5 ലേക്ക് മാറ്റുമെന്നും അതേ ദിവസം തന്നെ, രാവിലെ 7:00 ന് ശേഷം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, ഫ്‌ളൈ അദീല്‍, ഫ്ളൈ നാസ് ആഭ്യന്തര സര്‍വീസുകള്‍ ടെര്‍മിനല്‍ 3 ലേക്ക് മാറ്റുമെന്നും റിയാദ് എയര്‍പോര്‍ട്ട് അറിയിച്ചു.
    ഒഴുക്ക് മെച്ചപ്പെടുത്താനും സേവന കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. കാലതാമസം ഒഴിവാക്കാന്‍ യാത്രക്കാര്‍ ഔദ്യോഗിക എയര്‍ലൈന്‍ ചാനലുകളിലൂടെയും വിമാനത്താവള സ്‌ക്രീനുകളിലൂടെയും അവരുടെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകള്‍ പരിശോധിക്കണം. യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നും അവരുടെ എയര്‍ലൈനുകളുടെ അപ്ഡേറ്റുകള്‍ നിരീക്ഷിക്കണമെന്നും നിശ്ചിത ഡിപ്പാര്‍ച്ചര്‍ സമയം പാലിക്കണമെന്നും ടിക്കറ്റുകളിലും ബോര്‍ഡിംഗ് പാസുകളിലും രേഖപ്പെടുത്തിയിരിക്കുന്ന ടെര്‍മിനല്‍ നമ്പര്‍ പരിശോധിക്കണമെന്നും കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    depature terminals Riyadh Airport
    Latest News
    യുഎസ് സ്കീയിംഗ് താരം ഹണ്ടർ ഹെസിനെ രൂക്ഷമായി വിമർശിച്ച് ട്രംപ്
    09/02/2026
    ദീപകിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും
    09/02/2026
    റിയാദ് എയര്‍പോര്‍ട്ടില്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ വന്‍ മാറ്റങ്ങള്‍
    09/02/2026
    സൗദിയില്‍ വ്യോമയാന വ്യവസായം പ്രാദേശികവല്‍ക്കരിക്കാന്‍ ധാരണാപത്രം
    09/02/2026
    ഓപൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ വെങ്കലം കരസ്ഥമാക്കി മലയാളി പൊലീസ് ഉദ്യോഗസ്ഥൻ
    09/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version