ജിദ്ദ: മഹ്ജർ ഏരിയ കെ.എം.സി.സി. സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം
കൊണ്ട് ശ്രദ്ധേയമായി. കെ.എം.സി.സിയുടെ വേൾഡ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട, തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കൂടിയായ കെ.പി.മുഹമ്മദ് കുട്ടിയെ കമ്മിറ്റി ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു. വേൾഡ് കെ.എം.സി.സി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ജിദ്ദയിലെത്തിയതായിരുന്നു കെ.പി മുഹമ്മദ് കുട്ടി. നാട്ടിൽ വ്യാപകമായ മയക്കുമരുന്നിന്റെ ദൂഷിതവലയത്തിൽ നിന്ന് ഇളംതലമുറയെ രക്ഷിക്കാനുള്ള നടപടികൾക്കായി കെ.എം.സി.സി. മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

മഹ്ജർ ഏരിയയിൽനിന്ന് വയനാട് ജില്ലാ കെ.എം.സി.സിയുടെ ഉപദേശക സമിതി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ബീരാൻകുട്ടി കല്പറ്റയെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഏരിയ പ്രസിഡന്റ് അബ്ദുൽ കരീം കൊടക്കാട് അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. ഉബൈദ് തങ്ങൾ, കെ.കെ മുസ്തഫ, ഇസ്മായിൽ ബാപ്പു, ജാഫർ മോങ്ങം, നാസർ കരിപ്പൂർ, എന്നിവർ സംസാരിച്ചു
ജലീൽ ചെമ്മല, ശിഹാബ് ഒറ്റയത്ത്, ആഷിഖ് പാലോളിപ്പറമ്പ്, യൂനുസ് നാലകത്ത്, മേക്കോത്ത് കോയ, ജാഫർ കുരിക്കൾ,ഹംസ മണ്ണൂർ, റിയാസ് പൂക്കോട്ടൂർ, നൗഫൽ മുതിരിക്കുളം, ഉമ്മർ, തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി. സക്കറിയ ചുങ്കത്തറ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി സലീം മുണ്ടേരി സ്വാഗതവും സുഹൈൽ എം.സി. നന്ദിയും പറഞ്ഞു