മദീന: ഈ വർഷത്തെ പരിശുദ്ധ ഹജജ് കർമ്മത്തിനായി സ്വകാര്യ ഹജജ് ഗ്രൂപ്പുമുഖേനെ മദീനയിലെത്തിയ ആദ്യ സംഘത്തിന് മദീന കെ എം സി സി യുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽമനാർ ഗ്രൂപ്പിൻറെ ഹജ്ജ് സംഘമാണ് ഇന്ന് മദീനയിൽ എത്തിയത്. നൂർ പേർ അടങ്ങുന്ന ഹജ്ജ് സംഘത്തെ നയിക്കുന്നത് പ്രമുഖ മത പ്രഭാഷകനും പ്രബോധകനുമായ മൗലവി അബ്ദുല്ലത്തീഫ് കരിമ്പിലാക്കൽ, അൻവർ സാദത്ത് എന്നിവരാണ്
കഴിഞ്ഞ 25 ന് ജിദ്ധവിമാന താവളം വഴി എത്തിയ ഇവർ മക്കയിലെത്തി വിശുദ്ധഉംറ നിർവ്വഹിച്ച ശേഷമാണ് രണ്ട് ബസ്സുകളിലായി മദീന സന്ദർശനത്തിനായി എത്തിയത്. ഈ വർഷം ഹജജ് കർമത്തിനായി എത്തി മദീന സന്ദർശനം നടത്തുന്ന ആദ്യ സംഘമാണിവർ.
അൽ റയ്യാൻ ഗ്രൂപ്പാണ് മദീനയിൽ ഇവർക്ക് വേണ്ട താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മദീനയിലെത്തിയ മലയാളി ഹജ്ജ് സംഘത്തെ ബൈത്തുകളും പാട്ടുകളും ചെല്ലി ഈത്തപ്പഴമടക്കമുള്ള മധുര പാനിയങ്ങളും നൽകിയുമാണ് വനിതകളും കുട്ടികളടക്കമുള്ള നൂറ് കണക്കിന് കെ എം സി സി വളണ്ടിയർമാർ ചേർന്ന് സ്വീകരിച്ചത്.
ഷെമീർഖാൻ തൊടുപുഴ,ഗഫൂർ പട്ടാമ്പി, അഷറഫ് അഴിഞ്ഞിലം, നഫ്സൽ മാസ്റ്റർ, ഗഫൂർ താനൂർ, നാസർ തട്ടത്തിൽ, ജലീൽ കുറ്റ്യാടി, മഹബൂബ് കീഴ്പറമ്പ്, അഷറഫ് ഒമാനൂർ, ഓകെ റഫീക്ക് കണ്ണൂർ, തുടങ്ങിയ നേതാക്കളും മദീന കെ എം സി സി വനിത വിംഗ് നേതാക്കളായ റംസീന മൻസൂർ, സുമയ്യ ആഷിഖ്, സൈനബ അബ്ദുറഹ്മാൻ, സമീഹ മഹബൂബ്, ഷമീറ നഫ്സൽ, ഷബ്ന അഷറഫ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
മുന്നൂറിലധികം വരുന്ന പരിചയ സമ്പന്നരായ വളണ്ടിയർ വിംഗിനെയാണ്
ഇത്തവണ ഹജജ് സേവനത്തിനായി മദീന കെ എം സി സി രംഗത്തിറങ്ങിക്കിയിരിക്കുന്നത്.
വരും ദിവസങ്ങളിൽ വിവിധ മതസംഘടനകളുടെയും കേരളത്തിലെ വിവിധ ട്രാവൽസുകളുടെ നേതൃത്വത്തിലുള്ള സ്വാകാര്യ ഗ്രൂപ്പുകൾ മദീന സന്ദർശനത്തിനായി എത്തി തുടങ്ങും.