Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍
    • ഹൃദയാഘാതം: മലപ്പുറം കോക്കൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
    • സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    • ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    • അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ആവേശമുണർത്താൻ ലുലു വാക്കത്തോൺ 2025: മാറ്റത്തിനായി ചുവട് വെക്കാം ലുലുവിനൊപ്പം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/02/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി, ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന ലുലു വാക്കത്തോൺ ഈ മാസം 15-ന് നടക്കും. രാവിലെ 7:00 ന് ന്യൂ ഖോബാർ കോർണിഷിൽ നിന്ന് ആരംഭിക്കുന്ന മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള വാക്കത്തോൺ സുസ്ഥിര ഭാവി എന്ന ആശയം ലക്ഷ്യമാക്കിയാണ് സംഘടിപ്പിക്കുന്നത്. വാക്കത്തോണിന് പുറമെ  നിരവധി ദൃശ്യ വിരുന്നുകളും പങ്കെടുക്കുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.

     മനോഹരമായ സി ഷോ, അതിശയിപ്പിക്കുന്ന സ്വേ പോൾ ഡാൻസ്, ഉജ്ജ്വലവും പരമ്പരാഗത അറബിക് നൃത്തവുമായ അർദാ, രസകരമായ ടൂറിങ്  ഷോ എന്നിവയെല്ലാം ചടങ്ങിന്റെ മാറ്റ് കൂട്ടും.  ശാരീരിക ആരോഗ്യത്തിനൊപ്പം കലാ-സാംസ്കാരിക മികവിനെയും ഉയർത്തിപ്പിടിക്കുന്ന അപൂർവ മുഹൂർത്തമായിരിക്കും ഇത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

     ലുലു വാക്കത്തോൺ 2025, ആവേശകരമായ റാഫിൾ ഡ്രോയോടു കൂടിയാകും സമാപിക്കുക. പങ്കെടുക്കുന്നവർക്ക് ഐഫോൺ 16 പ്രോ മാക്സ്, ഹെൽത്ത് ട്രാക്കിംഗ് ബാൻഡുകൾ, ബൈസിക്കിളുകൾ എന്നിവ ഉൾപ്പെടെ അതിമനോഹരമായ സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ടാകും. കൂടാതെ, പങ്കെടുത്ത എല്ലാവർക്കും ഒരു സൗജന്യ മെർച്ചൻഡൈസ് കിറ്റും ഗൂഡി ബാഗും നൽകും.

     ‘ഹാൻഡിക്രാഫ്റ്റ് (ചരിത്രപരമായ കൈത്തൊഴിലുകൾ) സംരക്ഷിക്കുക’ എന്ന ആശയം കൈക്കൊണ്ടാണ് ഈ വർഷത്തെ വാക്കത്തോൺ സംഘടിപ്പിക്കുന്നത്. ‘സാഫ്’ (Saaf) എന്ന് പേരുനല്കിയിട്ടുള്ള മാസ്കോട്ട് ഈ വർഷം വോക്കത്തോണിൽ സൗദി അറേബ്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കും. നെസ്ലെ, മാസ്റ്റർകാർഡ് എന്നീ പ്രമുഖ ബ്രാൻഡുകളും അൽ ഖോബർ മുനിസിപ്പാലിറ്റി, റെഡ് ക്രസൻറ്, പൊലീസ് വകുപ്പുകൾ പോലുള്ള സർക്കാർ അതോറിറ്റികളും ലുലു വാക്കത്തോൺ 2025 ന് ശക്തമായ പിന്തുണ നൽകും. 12000 -ത്തിൽ പരം വോക്കേഴ്സ് ആണ് ഇതിനോടകം വാക്കത്തോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. താല്പര്യമുള്ള കൂടുതൽ ആളുകൾക്ക്  രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരം ലുലു ഒരുക്കിയിട്ടുണ്ട്.

    പങ്കെടുക്കുന്നവർക്ക് വാക്കത്തോണിന് ശേഷം അവരുടെ അനുഭവങ്ങൾ #go_green എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാം.  

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Lulu
    Latest News
    രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍
    14/05/2025
    ഹൃദയാഘാതം: മലപ്പുറം കോക്കൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
    14/05/2025
    സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    13/05/2025
    ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    13/05/2025
    അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.