ജിദ്ദ- 2025നെ വരവേൽക്കുന്നതിന്റെ ഭാഗമായി 2024 അവസാനിക്കുമ്പോൾ, “ഇയർ എൻഡ് ക്ലിയറൻസ് 2024” ഓഫറുമായി ലുലു ഹൈപ്പർ മാർക്കറ്റ്. മൂന്നു ദിവസത്തെ ഓഫറാണ് ഉപഭോക്താക്കൾക്കായി ലുലു കാഴ്ച്ചവെക്കുന്നത്. 2024 ഡിസംബർ 29 മുതൽ 31 വരെയാണ് ഓഫർ. സൗദി അറേബ്യയിലെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ഓഫർ ലഭ്യമാകും. ലുലുവിന്റെ എല്ലാ ഡിപ്പാർട്ട്മെന്റുകളിലും ഉൽപ്പന്നങ്ങൾക്ക് അതിശയിക്കുന്ന വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫ്രഷ് ഉത്പന്നങ്ങൾ, പലചരക്ക്, ഫാഷൻ, ഇലക്‌ട്രോണിക്‌സ്, വീട്ടിലെ മറ്റ് അവശ്യസാധനങ്ങൾ മുതൽ ആരോഗ്യ – സൗന്ദര്യ ഉൽപന്നങ്ങൾ വരെ ഓഫർ ചെയ്തിട്ടുണ്ട്. 2024 അവസാനിക്കുന്നതിനു മുൻപായി ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഓഫറുകളോടെ കുറഞ്ഞ വിലയിൽ ഷോപ്പ് ചെയ്യാനുള്ള അവസരമാണ് മൂന്നു ദിവസത്തെ ഇയർ എൻഡ് ക്ലിയറൻസ് 2024 ലൂടെ ലുലു ഒരുക്കുന്നത്.
പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുക എന്നതാണ് ലുലു ലക്ഷ്യമിടുന്നതെന്ന് ലുലു മാനേജ്‌മന്റ് പറഞ്ഞു.