ജിദ്ദ- സൗദി അറേബ്യയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റുകൾ, ഇന്തോനേഷ്യൻ ഹജ് ബോർഡുമായി (BPKH) സുപ്രധാന കരാറിൽ ഒപ്പുവച്ചു. ഇന്തോനേഷ്യയിൽ നിന്നെത്തുന്ന ഹജ് തീർത്ഥാടകർക്ക് മികച്ച സേവനവും പരിചരണവും നൽകുന്നതിനായി ഉയർന്ന നിലവാരത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്നതിൽ പ്രമുഖ പങ്കു വഹിക്കും.
ലുലു ഹൈപ്പർമാർക്കറ്റുകളുടെ ഡയറക്ടർ ഷെഹിം മുഹമ്മദ്, ഇന്തോനേഷ്യൻ ഹജ് ഫണ്ട് മാനേജ്‌മെന്റ് ഏജൻസിയുടെ (BPKH) എക്‌സിക്യൂട്ടീവ് ബോർഡ് അംഗമായ ഹാരി അലക്‌സാണ്ടർ എന്നിവരാണ് ഒപ്പുവച്ചത്. ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ചീഫ് ഓപ്പറേറ്റിംഗ് & സ്ട്രാറ്റജി ഓഫീസർ / എക്‌സിക്യൂട്ടീവ് ഡയറക്ടർ വി.ഐ സലീം, ലുലു ഹൈപ്പർമാർക്കറ്റിന്റെ വെസ്റ്റേൺ പ്രൊവിൻസ്, സൗദി അറേബ്യയിലെ റീജിയണൽ ഡയറക്ടർ റഫീക് മുഹമ്മദ് അലി , ബാഗാസ് ,ഡയറക്ടർ ,
ഇന്തോനേഷ്യൻ ട്രേഡ് കൌൺസിൽ ജിദ്ദ എന്നിവരും പങ്കെടുത്തു.
ഈ പുതിയ സഹകരണം, തീർത്ഥാടകർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് ലുലു ഹൈപ്പർമാർക്കറ്റുകൾ സഹായിക്കും. സൗദി അറേബ്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ലുലു ഹൈപ്പർമാർക്കറ്റുകൾ, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ, സുഖപ്രദമായ വിലകൾ, ഉന്നത നിലവാരമുള്ള സേവനങ്ങൾ എന്നിവയിൽ അറിയപ്പെടുന്നവയാണ്.
“ഇന്തോനേഷ്യൻ ഹജ് ബോർഡുമായി കൈകോർത്ത്, തീർത്ഥാടകർക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രയിൽ സേവനങ്ങൾ നൽകുന്നതിൽ പങ്കുചേരാൻ ഞങ്ങൾക്ക് ആഹ്ലാദമുണ്ടെന്നും ഈ കരാർ, ഞങ്ങളുടെ ഉന്നത നിലവാരത്തിലുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ലോകമെമ്പാടുമുള്ള റീട്ടെയിൽ വ്യവസായത്തിൽ ലുലുവിന്റെ വിശ്വാസ്യതയുള്ള പങ്കാളിയായി നിലനിൽക്കുന്നതിനെ സൂചിപ്പിക്കുകയും ചെയ്യുന്നുവെന്നും ഇന്തോനേഷ്യൻ തീർത്ഥാടകർക്കു മികച്ച സേവനവും പരിചരണവും നൽകുമെന്നും വി.ഐ സലീം പറഞ്ഞു
“ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും ചിഹ്നമായ ലുലു ഹൈപ്പർമാർക്കറ്റുകൾ, ഇന്തോനേഷ്യൻ തീർത്ഥാടകർക്കു അവരുടെ യാത്രയ്ക്കിടെ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു സുപ്രധാനമായ പടി ആണ്. ഈ സഹകരണം നമ്മുടെ തീർത്ഥാടകർക്ക് ഏറെ ഗുണപ്രദമായിരിക്കുമെന്നും
ഇന്തോനേഷ്യൻ ഹജ് ബോർഡിനെ പ്രതിനിധീകരിച്ച് ഹാരി അലക്‌സാണ്ടർ പറഞ്ഞു.