ജിദ്ദ– സൗദിയില്‍ ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഉത്തര സൗദിയിലെ തുറൈഫിലാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തുറൈഫില്‍ ഇന്ന് രാവിലെ താപനില മൈനസ് മൂന്നു ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഖുറയ്യാത്തില്‍ മൈനസ് രണ്ടു ഡിഗ്രിയും അറാറിലും റഫ്ഹയിലും മൈനസ് ഒരു ഡിഗ്രി വീതവും സകാക്കയില്‍ ഒരു ഡിഗ്രിയും ഹായിലില്‍ രണ്ടു ഡിഗ്രിയും ഖൈസൂമയില്‍ നാലു ഡിഗ്രിയും തബൂക്കിലും ദവാദ്മിയിലും അഞ്ചു ഡിഗ്രിയും റിയാദിലും ബുറൈദയിലും ആറു ഡിഗ്രിയുമാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ഖുറയ്യാത്തില്‍ അതിശൈത്യം കാരണം വെള്ളം കട്ടപിടിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രദേശവാസിയായ സൗദി പൗരന്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



