റിയാദ് – റിയാദ് നഗരത്തിന് കിഴക്ക് വാദി അല്‍തൂഖി റോഡില്‍ ഒട്ടകങ്ങളുമായി പോവുകയായിരുന്ന ലോറി ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ട് മറിഞ്ഞു. കനത്ത മഴക്കു പിന്നാലെയാണ് താഴ്‌വരയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. മറിഞ്ഞ ലോറിയില്‍ നിന്ന് ഒട്ടകങ്ങള്‍ താഴ്‌വരയിലേക്ക് പതിച്ചു. ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ കയറുകള്‍ ഉപയോഗിച്ച് ബന്ധിച്ചിരുന്നതിനാല്‍ അപകടത്തിനു ശേഷം ഒട്ടകങ്ങള്‍ക്ക് ചലിക്കാനോ മറിഞ്ഞ ലോറിയില്‍ നിന്ന് ദൂരേക്ക് മാറാനോ സാധിച്ചില്ല. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
https://twitter.com/i/status/2000603778823885065
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



