Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    • റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    • ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    • ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ലേൺ ദി ഖുർആൻ ദേശീയ സംഗമം: ഒരുക്കങ്ങൾ പൂർത്തിയായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/05/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ലേൺ ദി ഖുർആൻ ദേശീയ സംഗമ സംഘാടന സമിതി യോഗത്തിൽ നൗഷാദ് സ്വലാഹി ഉപ്പട സംസാരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- 25മത് ലേൺ ദി ഖുർആൻ ദേശീയ സംഗമം വെള്ളിയാഴ്ച റിയാദിൽ എക്സിറ്റ് 18 ലെ തറാഹിദ് ഇസ്തിറാഹ, അൽമനാഖ് ഫുട്ബോൾ ഗ്രൗണ്ട് എന്നിവിടങ്ങളിലെ 5 വേദികളിലായി നടക്കും.

    കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി, ജാമിയ നദവിയ ഡയറക്ടർ, പ്രഭാഷകൻ ആദിൽ അത്വീഫ് സ്വലാഹി, കബീർ സലഫി പറളി എന്നിവരും
    സൗദി അറേബ്യയിലെ മത-സാമൂഹിക-മാധ്യമ- ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാവിലെ 8:30ന് പ്രതിനിധി സംഗമത്തോടു കൂടി പ്രോഗ്രാം ആരംഭിക്കും.
    ഉച്ചക്ക് രണ്ടു മണിക്ക് എം.എസ്.എം റിയാദിന്റെ നേതൃത്വത്തിൽ കൗമാര കുട്ടികൾക്കായി ടീനേജ് ഗാതറിങ് വേദി ഒന്നിൽ നടക്കും.

    വൈകിട്ട് 4:00 മണിക്ക് ഉദ്ഘാടന സമ്മേളനം വേദി ഒന്നിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കബീർ സലഫി പറളി ഉദ്ഘാടനം നിർവഹിക്കും. ബഷീർ സ്വലാഹി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നടത്തും.

    വേദി 3,4,5 എന്നിവിടങ്ങളിലായി “ഫ്രോലിക്ക്” എന്ന പേരിൽ കുട്ടികൾക്കായി പ്രത്യേക പ്രോഗ്രാം റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്റസ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടക്കും.

    സമാപന സമ്മേളനവും, സമ്മാനദാനവും പ്രത്യേകം സജ്ജമാക്കിയ അൽമനാഖ് ഫുട്ബോൾ ഗ്രൗണ്ടിൽ വൈകിട്ട് 6:45ന് ആരംഭിക്കും. ദഅ്‌വ & അവൈർനസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി ശൈഖ് ഡോ: ഇബ്രാഹിം യഹിയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
    2023 ൽ നടന്ന ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ പരീക്ഷാ വിജയികളെ ആദരിക്കും.
    സൗദി അറേബ്യയിലെ മത-സാമൂഹിക- മാധ്യമ ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

    സമാപന സംഗമത്തിൽ ഹനീഫ് കായക്കൊടി, ആദിൽ അത്വീഫ് സ്വലാഹി എന്നിവർ മുഖ്യപ്രഭാഷണം നിർവഹിക്കും

    രണ്ട്‌ പതിറ്റാണ്ടായി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വ്യവസ്ഥാപിതമായി സംഘടിപ്പിക്കുന്ന ഖുർആൻ പഠനപദ്ധതിയാണ് ലേൺ ദി ഖുർആൻ. ഒരുവട്ടം വിശുദ്ധ ഖുർആൻ പൂർണമായും പഠന പ്രക്രിയയിൽ പൂർത്തിയായി. പുനരാവർത്തനം ഏഴാം ഘട്ടമാണ് നിലവിലെ പാഠ്യപദ്ധതി. മുപ്പതിനായിരം പാഠപുസ്തകം സൗജന്യമായി ഈ വർഷം പഠിതാക്കൾക്ക് വിതരണം ചെയ്തു. ലോകത്താകമാനമുള്ള മലയാളികൾക്ക് പഠനപ്രക്രിയയിൽ പങ്കെടുക്കാവുന്നതും വാർഷിക അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ ഒരേ സമയം എവിടെ നിന്നും എഴുതാവുന്നതുമാണ്.

    ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും, പങ്കെടുക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും ദേശീയസംഗമ വേദികളിൽ ഒരുക്കിയതായും, സൗദി അറേബ്യയിലെ എല്ലാ മലയാളികളെയും ദേശീയ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി ചെയർമാൻ അബ്ദുൽഖയ്യും ബുസ്താനി, ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ, റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കശ്മീരിലേക്കും പഞ്ചാബിലേക്കും വീണ്ടും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം, നിർവീര്യമാക്കി ഇന്ത്യൻ സൈന്യം
    09/05/2025
    റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്‌റ്റേഷനുകള്‍ നാളെ തുറക്കും
    09/05/2025
    ഗാസയിൽ രണ്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; ആറു പേർക്ക് പരിക്ക്
    09/05/2025
    ഹജ് പെര്‍മിറ്റില്ലാത്തവരെ ആംബുലന്‍സില്‍ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    09/05/2025
    ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version