Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 31
    Breaking:
    • കാണാതായ വയോധികയെ തോട്ടിൽ നിന്ന് കണ്ടെത്തി
    • പ്രതിഷേധം വ്യാപകം; വീടുകൾ കയറിയിറങ്ങിയുള്ള സിന്ദൂര വിതരണത്തിൽ നിന്ന് ബിജെപി പിന്മാറി
    • സൗദി നേതൃത്വത്തിൽ മന്ത്രിതല സംഘം ഫലസ്തീനിലേക്ക്; തടയുമെന്ന് ഇസ്രായിൽ
    • യു.ഡി.എഫിലേക്കില്ല, കയ്യിൽ പണമില്ലാത്തതിനാൽ മത്സരിക്കാനില്ല- നിലപാട് വ്യക്തമാക്കി പി.വി അൻവർ
    • വ്യാജ ബലി കൂപ്പൺ വിൽപന: നാലംഗ സംഘം മക്കയിൽ അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    എൽഡിഎഫ് മിന്നും വിജയം നേടും -ശൈലജ ടീച്ചർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വ നിയമം നടപ്പാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനും ഇലക്ട്രൽ ബോണ്ടുകൾ വഴി അഴിമതിയിലൂടെ കള്ളപ്പണം സ്വരൂപിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുമാണ് മോഡി ഭരണകൂടം ശ്രമിക്കുന്നതെന്നും അതിനെ ചെറുക്കാൻ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ അഭ്യർത്ഥിച്ചു. ബി ജെ പിക്കെതിരെ സ്വയം തകരുന്ന അവസ്ഥയിലാണ് കോൺഗ്രസ്സുള്ളത്. ഏത് കോൺഗ്രസ്സ് നേതാവ് എപ്പോഴാണ് മറുകണ്ടം ചാടുകയെന്ന് ഒരുറപ്പുമില്ല. ഇടതുപക്ഷം മാത്രമാണ് പ്രതീക്ഷ. പ്രവാസി കുടുംബങ്ങൾക്കുവേണ്ടി ഒട്ടനവധി കാര്യങ്ങൾ ചെയ്തിട്ടുള്ള കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് പ്രവാസി കുടുംബങ്ങളുടെ പിന്തുണയുണ്ടാവുമെന്ന പ്രതീക്ഷയും ശൈലജ ടീച്ചർ പങ്കുവെച്ചു. നവോദയ സംഘടിപ്പിച്ച ഇ എം എസ് – എ കെ ജി അനുസ്മരണവും തെരഞ്ഞെടുപ്പ് കൺവെൻഷനും പരിപാടിയിൽ നാട്ടിൽ നിന്നും ഫോൺവഴി സംസാരിക്കുകയായിരുന്നു ശൈലജ ടീച്ചർ. യോഗം നവോദയ കേന്ദ്ര കമ്മിറ്റി അംഗം കുമ്മിൾ സുധീർ ഉദ്‌ഘാടനം ചെയ്തു. ഇ എം എസ്സിന്റെയും എ കെ ജിയുടേയും ജീവിത സമരവഴികൾ ഷാജു പത്തനാപുരം അവതരിപ്പിച്ചു. ഇരുനേതാക്കളും ഐക്യകേരളത്തിന്റെ പ്രധാനശില്പികളാണ്. അവരുടെ പോരാട്ടസ്മരണകൾ ഫാസിസതിനെതിരെയുള്ള പോരാട്ടത്തിൽ മാർഗ്ഗദീപകങ്ങളാണെന്ന് ഷാജു ചൂണ്ടിക്കാട്ടി. ഇസ്മായിൽ കണ്ണൂർ, പൂക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു. അനിൽ മണമ്പൂർ അധ്യക്ഷനായിരുന്നു. മനോഹരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ സ്വാഗതവും ബാബുജി നന്ദിയും പറഞ്ഞു. ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവാസികൾക്കിടയിൽ സ്‌ക്വാഡ് പ്രവർത്തനങ്ങൾ നടത്താൻ നവോദയ തീരുമാനിച്ചു. ഫോട്ടോ: നവോദയ കേന്ദ്ര കമ്മിറ്റി അംഗം കുമ്മിൾ സുധീർ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കാണാതായ വയോധികയെ തോട്ടിൽ നിന്ന് കണ്ടെത്തി
    31/05/2025
    പ്രതിഷേധം വ്യാപകം; വീടുകൾ കയറിയിറങ്ങിയുള്ള സിന്ദൂര വിതരണത്തിൽ നിന്ന് ബിജെപി പിന്മാറി
    31/05/2025
    സൗദി നേതൃത്വത്തിൽ മന്ത്രിതല സംഘം ഫലസ്തീനിലേക്ക്; തടയുമെന്ന് ഇസ്രായിൽ
    31/05/2025
    യു.ഡി.എഫിലേക്കില്ല, കയ്യിൽ പണമില്ലാത്തതിനാൽ മത്സരിക്കാനില്ല- നിലപാട് വ്യക്തമാക്കി പി.വി അൻവർ
    31/05/2025
    വ്യാജ ബലി കൂപ്പൺ വിൽപന: നാലംഗ സംഘം മക്കയിൽ അറസ്റ്റിൽ
    31/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version