കുവൈത്ത് സിറ്റി – രണ്ടാഴ്ച മുമ്പ് അല്‍മന്‍ഖഫ് ഏരിയയില്‍ ലേബര്‍ ക്യാമ്പിലുണ്ടായ അഗ്നിബാധയുമായി ബന്ധപ്പെട്ട് എട്ടു പേരുടെ കരുതല്‍ തടവ് നീട്ടാന്‍ കോടതി ഉത്തരവിട്ടു. കുവൈത്തി പൗരനും മൂന്നു ഇന്ത്യക്കാരും നാലു ഈജിപ്തുകാരുമാണ് കേസില്‍ അറസ്റ്റിലുള്ളത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, കരുതിക്കൂട്ടിയല്ലാതെ പരിക്കേല്പിക്കല്, അശ്രദ്ധ എന്നീ മൂന്നു ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ലേബര്‍ ക്യാമ്പ് അഗ്നിബാധയില്‍ 49 പേര് മരണപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group