ജിദ്ദ : മദീനയിൽ നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി അൽ റയാൻ കഴിഞ്ഞ രണ്ടുവർഷമായി തന്റെ കുടുക്കയിൽ ഇട്ട് സ്വരൂപിച്ച ചെറിയ നാണയത്തുട്ടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരുടെ വീഡിയോകൾ ടിവിയിലൂടെ കണ്ടും പല കുട്ടികളും കുടുക്കകളിൽ സ്വരൂപിച്ച പൈസകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കുന്നത് കണ്ടു പ്രചോദനമായി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് ജിദ്ദ നവോദയ സ്വരൂപിക്കുന്നത് അറിഞ്ഞ് അവരെ വിവരം അറിയിക്കുകയും ജിദ്ദ നവോദയ മദീന ഏരിയ രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയെ തുക ഏൽപ്പിക്കുകയും ചെയ്തു. നവോദയ മദീന ഏരിയ ആക്റ്റിംഗ് സെക്രട്ടറി എംപി ഷംസു, ഏരിയ കമ്മറ്റി അംഗം മുഹമ്മദ് കെസി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
മദീന ബ്ലുമാക്സ് കമ്പനി ജീവനക്കാരനായാ കോതമംഗലം സ്വദേശി ഷാനവാസ് ബീറ്റ ഹോസ്പിറ്റലിലേ സ്റ്റാഫ് നേഴ്സ് അലീന ദമ്പതികളുടെ മകനാണ് അൽ റയാൻ