റിയാദ് : ആര്യാടന്‍ മുഹമ്മദ് അവസാന ശ്വാസം വരെ പ്രസക്തനായ അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നെന്ന് കെ പി സി സി സെക്രട്ടറി കെ.പി നൗഷാദ് അലി അഭിപ്രായപ്പെട്ടു. ‘ആര്യാടനോര്‍മ്മയില്‍’ എന്ന തലവാചകത്തില്‍ ഒ ഐ സി സി റിയാദ് മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീര്‍ഘവീക്ഷണവും പ്രവചന ശേഷിയുമുള്ള രാഷ്ട്രീയ നേതാവായിരുന്നു ആര്യാടന്‍. കോണ്‍ഗ്രസ് 44 സീറ്റിലേക്ക് ഒതുങ്ങിയ 2014 ല്‍ രാഹുല്‍ ഗാന്ധിക്ക് മോഡിയോട് മുട്ടി നില്‍ക്കാന്‍ ആകില്ലേ എന്ന് കോണ്‍ഗ്രസ്സുകാര്‍ പോലും ആശങ്കപ്പെട്ട സമയത്ത് രാഹുല്‍ ഗാന്ധിയില്‍ ധൈര്യമായി പ്രതീക്ഷ അര്‍പ്പിക്കാമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചു വരുമെന്നും ആര്യാടനുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുകയാണെന്നും ആ പ്രവചനം ഇന്ന് യാഥാര്‍ഥ്യമായെന്നും നൗഷാദലി പറഞ്ഞു.
പാര്‍ട്ടി ഓഫീസുകളില്‍ അന്തിയുറങ്ങിയും തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൃസ്വസന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ പരപ്പനങ്ങാടി മണ്ഡലം പ്രസിഡണ്ട് എന്‍ പി ഖാദറും ചടങ്ങില്‍ അതിഥിയായി പങ്കടുത്തു. ജില്ല പ്രസിഡണ്ട് സിദ്ദിഖ് കല്ലുപറമ്പന്‍ അധ്യക്ഷനായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.
ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റസാക് പൂക്കോട്ടുംപാടം, കുഞ്ഞി കുമ്പള, സലിം കളക്കര, നൗഫല്‍ പാലക്കാടന്‍, രഘുനാഥ് പറശ്ശിനിക്കടവ്, ഷാനവാസ് മുനമ്പത്, ഷഫീക് കൊല്ലം, ഭാസ്‌കരന്‍ മഞ്ചേരി, സക്കീര്‍ ദാനത്ത്, അമീര്‍ പട്ടണത്ത്, വഹീദ് വാഴക്കാട്, ബാബു നിലമ്പൂര്‍, ശിഹാബ് അരിപ്പന്‍, സ്മിത മൊഹിയുദ്ധീന്‍, സൈഫുന്നീസ സിദ്ദിഖ്, സിംന നൗഷാദ്,എന്നിവര്‍ സംസാരിച്ചു. നൗഷാദ് അലിക്കുള്ള ജില്ല കമ്മിറ്റിയുടെ ഉപഹാരം ജില്ലാ ട്രഷറര്‍ സാദിഖ് വടപുറം കൈമാറി. ഷൗക്കത്ത് ഷിഫാ അദ്ദേഹത്തെ ഷാള്‍ അണിയിച്ചു. എന്‍ പി ഖാദറിനെ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത് ഷാള്‍ അണിയിച്ച് ആദരിച്ചു.
ജില്ല ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍ സ്വാഗതവും ഷറഫ് ചിറ്റന്‍ നന്ദിയും പറഞ്ഞു. ജില്ലാ വര്‍ക്കിങ് പ്രസിഡണ്ട് വഹീദ് വാഴക്കാട്, അന്‍സാര്‍ വാഴക്കാട്, സൈനുദ്ദീന്‍ വെട്ടത്തൂര്‍, ഉണ്ണി വാഴയൂര്‍, അന്‍സാര്‍ നെയ്തല്ലൂര്‍, ബനൂജ് പുലത്ത്, സലീം വാഴക്കാട്, ബഷീര്‍ കോട്ടക്കല്‍, റഫീഖ് കോടിഞ്ഞി, മുത്തു പാണ്ടിക്കാട്, ബഷീര്‍ വണ്ടൂര്‍ എന്നിവര്‍ നേത്യത്വം നല്‍കി. വിവിധ മണ്ഡലം കമ്മിറ്റികള്‍ക്കും വേണ്ടി ബാദുഷ മഞ്ചേരി, ഉമര്‍ അലി അക്ബര്‍, ഫൈസല്‍ തമ്പലക്കോടന്‍, മുജീബ് പെരിന്തല്‍മണ്ണ, സന്‍വീര്‍ വാഴക്കാട്, റഫീഖ് കുപ്പനത്ത് എന്നിവര്‍ ഷാള്‍ അണിയിച്ചു.