റിയാദ്: കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ പതിനൊന്നാം വാര്‍ഷികം ‘ഗാലനൈറ്റ്’ ആഘോഷിച്ചു. റിയാദ് ഉമ്മുല്‍ഹമാമിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വടകര എം .പി ഷാഫിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ സെക്രട്ടറി നിബില്‍ ഇന്ദ്രനീലം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റാഷിദ് ദയ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ റാഫി കൊയിലാണ്ടി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
റഷീദ്മൂടാടി (കൊയിലാണ്ടി ചാപ്റ്റര്‍ പ്രസിഡന്റ്), പുഷ്പരാജ് (ഇന്ത്യന്‍ എംബസി), നൗഷാദ് സിറ്റിഫഌര്‍, ടികെ പ്രഷീദ്, മുബാറക് എന്നിവര്‍ സംസാരിച്ചു. ടി.പി മുസ്തഫ (കെ എംസിസി), സലീം കളക്കര (ഒ ഐ സി സി), ഷംനാദ്കരുനാഗപ്പള്ളി (മീഡിയ ഫോറം), അഹമദ്‌കോയ സിറ്റിഫ്‌ളവര്‍, നൗഫല്‍ പി എന്നിവര്‍ സന്നിഹിതരായിരുന്നു. ജൂനിയര്‍ എ ആര്‍ റഹ്മാന്‍ നിഖില്‍ പ്രഭ, ഗായിക പ്രിയ ബൈജു എന്നിവര്‍ നയിച്ച ഗാലനെറ്റ് എന്നപേരില്‍ മ്യൂസിക്കല്‍ ഡാന്‍സ് ഷോയും നടന്നു.