റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സൗദി സ്ഥാപക ദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. വിന്റര്‍ ഫെസ്റ്റ് ആന്റ് സൗദി ഫൗണ്ടിങ്ങ് ഡേ സെലിബ്രേഷന്‍ ചടങ്ങില്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടി. വൈസ് പ്രസിഡന്റ് സജു മത്തായി, പ്രോഗ്രാം കണ്‍വീനര്‍ റിയാദ് ഫസലുദ്ദീന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷൈന്‍ ദേവ്, ഷൈജു സക്കറിയ, നൗഷാദ് കുന്നിക്കോട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും ട്രസ്റ്റി അലക്‌സാണ്ടര്‍ നന്ദിയും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group