റിയാദ്- റിയാദിൽ മകളുടെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അമ്പലക്കുത്ത് ഫാത്തിമ(65)നിര്യാതയായി. മലപ്പുറം മങ്കട വടക്കാങ്ങര-പരേതനായ അമ്പലകുത്ത് ആലികാക്കയുടെ മകളും കൂട്ടിലങ്ങാടി പാറടിമഹല്ലി ൽ വലിയകത്ത് അബ്ദുൽ മജീദ് എന്ന കുഞ്ഞിവാവയുടെ ഭാര്യയുമാണ്. കൂട്ടിലങ്ങാടി പഞ്ചായത്ത് മുൻ മെമ്പറായിരുന്നു.
റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഉമ്മർ അമാനത്ത്, റസാഖ് പൊന്നാനി, ജാഫർ വീമ്പൂർ. മരുമകൻ ഷുക്കൂർ എന്നിവരുടെ നേദൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ ഖബറടക്കും
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group