ജിസാൻ– കഴിഞ്ഞ മാസം ജിസാന് സമീപം ഈദാബിയിൽ നിര്യാതനായ കൊണ്ടോട്ടി സ്വദേശി അൻവർ ചാലിലിന്റെ മൃതദേഹം ഈദാബിയിലെ അബൂബക്കർ സിദ്ദീഖ് ഖബർസ്ഥാനിൽ മറവു ചെയ്തു. കൊണ്ടോട്ടി ചെർളപ്പാലം സ്വദേശിയാണ് അൻവർ. ബുധനാഴ്ച അസർ നമസ്കാരത്തിനു ശേഷം നടന്ന ജനാസ നമസ്കാരത്തിലും ഖബറടക്ക ചടങ്ങിലും നിരവധി പേർ പങ്കെടുത്തു. മൊയ്തീൻ കുട്ടിയുടെയും സുഹ്റയുടെയും മകനാണ് അൻവർ. സഹോദരങ്ങൾ- വീരാൻ കുട്ടി, ഫവാസ്, ഫർസാന.
നടപടിക്രമങ്ങൾക്ക് ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റും ഇന്ത്യൻ കോൺസുലേറ്റ് സി.സി.ഡബ്യു.എ മെമ്പറുമായ ശംസു പൂക്കോട്ടൂർ, സബിയ ഏരിയ കെ.എം.സി.സി ഭാരവാഹികളായ സാദിഖ് മാസ്റ്റർ മങ്കട കബീർ പൂക്കോട്ടൂർ, സാലിം നെച്ചിയിൽ, ഇദാബി കെ.എം.സി.സി ഭാരവാഹി ഫൈസൽ സിപി,മൂസ വലിയോറ എന്നിവർ രംഗത്തുണ്ടായിരുന്നു.
ഇസ്മായിൽ ചൊക്ലി, ബഷീർ ആക്കോട് സമീർ അമ്പലപ്പാറ, അൻവറിന്റെ ബന്ധുക്കളായ മുഹമ്മദ് കുട്ടി പുള്ളാട്ട്, മുഹമ്മദ് പുള്ളാട്ട് ഫാരിസ്, സക്കീർ മുഹ്‌യിദ്ദീൻ പുള്ളാട്ട്, ഷാഫി പുള്ളാട്ട്, ഉസ്മാൻ പുള്ളാട്ട്, മുഹമ്മദ് എന്നിവർ പങ്കെടുത്തു.