ജിദ്ദ: ജീവകാരുണ്യ- സേവന പ്രവർത്തന രംഗത്ത് നാട്ടിലും ജിദ്ദയിലും മികച്ച സേവനം
ചെയ്തു കൊണ്ടിരിക്കുന്ന ജിദ്ദയിലെ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ. പി. എസ്. ജെ) യുടെ പതിനെട്ടാമത് വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
എഫ് എസ് സി ലോജിസ്റ്റിക്‌സ് ആൻഡ് ,മള്‍ട്ടിസിസ്റ്റം ലോജിസ്റ്റിക്‌സ് മുഖ്യ പ്രായോജകർ ആയിട്ടുള്ള ‘കൊല്ലം കലാമേളം 2024’ അൽ ബുർജ് ഡയഗ്നോസ്റ്റിക്‌സ്, ഓസ്‌കാര്‍ ഇല്കട്രോണിക്‌സ്, കാർഗോ ട്രാക്ക് എന്നിവര്‍ സഹപ്രായോജകരായിരുന്നു .
വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സാസ്‌കാരിക പരിപാടി പ്രസ്,ഇന്‍ഫര്‍മേഷന്‍, കൾച്ചർ കോണ്‍സല്‍ മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സജു രാജൻ സ്വാഗതം പറഞ്ഞു. മനോജ് മുരളീധരന്‍ അധൃക്ഷനായിരുന്നു. ചെയർമാനും പ്രോഗ്രാം കൺവീനറുമായ ഷാനവാസ് കൊല്ലം സംഘടനാപ്രവര്‍ത്തനം വിശദീകരിച്ചു. കള്‍ച്ചറല്‍ കണ്‍വിനര്‍ ഷാനവാസ് സ്‌നേഹക്കൂടും ലേഡീസ് വിങ് കൺവീനർ ഷാനി ഷാനവാസും ജോയിന്റ് കൺവീനർ ബിൻസി സജുവും കലാപരിപാടിക്ക് നേതൃത്വം നല്‍കി.
കെ. പി. എസ്. ജെ യുടെയും ജിദ്ദയിലെ മറ്റു കലാകാരന്മാരുടെയും നൃത്തനൃത്യങ്ങൾ, തീം ഡാൻസുകൾ ,ബോളിവുഡ് ഡാൻസ് , ട്രൈബൽ ഡാൻസ് ,ലേഡീസ് ഡാൻസ് ,മാമ്പഴം കവിതാവിഷ്കാരം തുടങ്ങിയ മറ്റു നയന മനോഹരമായ പരിപാടികൾ വേദിയിൽ അരങ്ങേറി .
ധന്യ കിഷോർ , ഷാനി ഷാനവാസ് ,ഹന്നാ ഷാനവാസ് ,സഘ്‌ന വിജയൻ ,ശ്രീ ലക്ഷ്മി , നീത , സുബിൻ , അൻഷിഫ് അബൂബക്കർ എന്നിവർ ആയിരുന്നു കൊറിയോഗ്രാഫേഴ്സ്. നജീബ് വെഞ്ഞാറമ്മൂട് , അഖ്മല മുഹമ്മദ് ബൈജുവും അവതാരകർ ആയിരുന്നു.
പരിപാടിയിൽ നാട്ടിൽ നിന്നും എത്തിയ ചലച്ചിത്ര പിന്നണിഗായകരായ രഞ്ജിനി ജോസ് ,അഭിജിത് കൊല്ലം എന്നിവരുടെ സംഗീത നിശയും കൂടാതെ ഈ പരിപാടിയുടെ മുഖ്യ ആകർഷണം ജിദ്ദയിൽ ആദ്യമായി ഒരു ലൈവ് ഡി ജെ ഷോയുമായി ബിഗ് ബോസ് സീസണ്‍ 6 ഫെയിം ഡിജെ സിബിൻ ബെഞ്ചമിനും എത്തി. ചടങ്ങിൽ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള മുൻ ചെയർമാൻ ഫസലുദ്ദിൻ ചടയമംഗലം മെമ്മോറിയൽ അവാർഡ് ജീവകാരുണ്യ പ്രവർത്തകൻ മലപ്പുറം തിരൂർ ചെമ്പ്ര സ്വദേശി വാസു വെള്ളത്തേ ടത്തിന് കൈമാറി. കഴിഞ്ഞ ഒരു വർഷത്തെ മികച്ച സേവനത്തിനുള്ള സംഘടനയുടെ അംഗീകാരത്തിന് എക്സിക്യൂട്ടീവ് മെമ്പർ ഷാഹിർ ഷാൻ അർഹനായി.
നാലു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സ്ഥാപക മെമ്പർ ആയ അഷ്‌റഫ് കുരിയോടിനുള്ള ഉപഹാരം അഷ്‌റഫ് കുരിയോടിന്റെ അസാന്നിധ്യത്തിൽ ഷാനവാസ് സ്നേഹക്കൂടിനു കൈമാറി. താൽക്കാലികമായി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന കെ പി എസ് ജെ സീനിയർ മെമ്പർകൂടിയായ മാധ്യമ പ്രവർത്തകൻ പി. എം. മായിൻ കുട്ടിയെയും ആദരിച്ചു. സംഘടനയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ നടത്തിയ മത്സരത്തിൽ “കൊല്ലം കലാമേളം 2024 ” എന്ന നാമകരണം ചെയ്ത അംഗം അനീഷ് അസീസിനും സംഘടനയുടെ സ്നേഹേപഹാരം നൽകി. ചടങ്ങിൽ 2024-2026 ലേക്ക് ഉള്ള പുതിയ കമ്മിറ്റിയെ പ്രസിഡന്റ് മനോജ് മുരളീധരൻ പ്രഖ്യാപിച്ചു.