റിയാദ്- ശാരീരിക അസ്വസ്ഥത കാരണം ആശുപത്രിയിലേക്ക് പോയ കൊല്ലം കുന്നിക്കോട് അമീന മന്‍സില്‍ ശാഹുല്‍ ഹമീദ്(59) നിര്യാതനായി. പിതാവ്, ഷംസുദീന്‍ കുഞ്ഞു, മാതാവ് ആസുമ്മ ബീവി, ഭാര്യ അനീസ ബീവി, മക്കള്‍ അമീന, അജ്ന.
ജോലിക്കിടെയിലുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ബത്ഹയില്‍ സ്വകാര്യ ക്ലിനിക്കില്‍ പ്രഥമിക ശുശ്രൂഷ തേടിയ അദ്ദേഹത്തെ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ ശുമൈസി ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തതായിരുന്നു. ഹോസ്പിറ്റലില്‍ എത്തവേയാണ് മരണം സംഭവിച്ചത്. റിയാദ് ഹുറൈമിലക്ക് അടുത്ത് ഖരീനയില് പെട്രോള്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐസ്ക്രീം ആന്‍ഡ് കോഫി ഷോപ്പില്‍ പതിറ്റാണ്ടോളമായി ജോലി ചെയ്തു വരികയാണ്.
മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മരുമകന് അബു താഹിറിനെ സഹായിക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂര്‍, റഫീഖ് ചെറുമുക്ക് റിയാസ് തിരൂര്‍ക്കാട് എന്നിവര്‍ രംഗത്തുണ്ട്.