അൽകോബാർ: അൽകോബാറിലെ ടോസ്റ്റ്മാസ്റ്റർ യൂണിറ്റുകൾ സംയുക്തമായി വാർഷിക ഏരിയ മൽസരം സംഘടിപ്പിച്ചു. ഏരിയ 60-ഉം ഏരിയ 15-ഉം സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എഴുപതോളം പേർ പങ്കെടുത്ത പരിപാടിയിൽ ഏഴ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുകൾ പങ്കെടുത്തു. ഏരിയ 60 ഡയറക്ടർ ഹാരിഷ് പി.വി., ഏരിയ 15 ഡയറക്ടർ ടി.എം. മുഹമ്മദ് മുനീർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഡി.ടി.എം ഖദീജ ഹബീബ് വിധികർത്താവായിരുന്നു. ഡി.ടി.എം. ഷൈല കോയ മുഖ്യ അവതാരക ആയിരുന്നു. ഡിടിഎം സതീഷ് കുമാർ, ലീന ഉണ്ണികൃഷ്‌ണൻ എന്നിവർ സംബന്ധിച്ചു. വിജയികൾ വരാനിരിക്കുന്ന ഡിവിഷൻ തല മത്സരങ്ങളിൽ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group