ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ മെയ് 3,4 തീയതികളിൽ നടത്താനിരിക്കുന്ന ഉസ്റതൻ ഹസന എക്സിബിഷന്റെ രജിസ്ട്രേഷൻ, കെ. എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂരിഷ നിർവഹിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഏറ്റെടുത്തിട്ടുള്ള വലിയൊരു ദൗത്യമാണ് ഇതെന്നും സമൂഹത്തിൽ ഇസ്ലാമോഫോബിയ ഉയർത്തുന്ന വെല്ലുവിളികൾക്ക് കൃത്യവും വ്യക്തവുമായ മറുപടി നൽകുവാൻ, ഇതിനുമുമ്പ് എറണാകുളം ജില്ലയിലും കോഴിക്കോട് ജില്ലയിലും, സാൽവേഷൻ എന്ന പേരിൽ നടത്തിയ എക്സിബിഷനുകൾക്ക് സാധിച്ചിട്ടുണ്ടെന്നും, ഇസ്ലാമിനെക്കുറിച്ച് മറ്റുള്ളവർ വച്ച്പുലർത്തുന്ന തെറ്റിദ്ധാരണകൾ ഇല്ലായ്മ ചെയ്യുവാനും അവർക്കിടയിൽ സൗഹാർദ്ദം വളർത്തുവാനും അവരെ നേരായ വഴിയിലേക്ക് ആകർഷിക്കുവാനും ഇത്തരം എക്സിബിഷനുകൾക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ നടത്തുന്ന എക്സിബിഷൻ വൈകുന്നേരം അഞ്ചുമണി മുതൽ രാത്രി 10 മണി വരെ രണ്ടു ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇസ്ലാഹി സെന്റർ പ്രസിഡണ്ട് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതമാശംസിച്ചു നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group