ജിദ്ധ : കൊണ്ടോട്ടി കൊട്ടുക്കര സ്കൂൾ മുൻ പ്രിൻസിപ്പാളും ചിറയിൽ മഹല്ല് സെക്രട്ടറി കൂടിയായ മജീദ് മാസ്റ്റർക്ക് ജിദ്ദ ചിറയിൽ ഏരിയ കെഎംസിസി ഫൈസലിയ്യ ഒഡീലിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. ചിറയിൽ ഏരിയ കെഎംസിസി പ്രസിഡണ്ട് കെപി മുസ്തഫയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ പരിപാടിയിൽ മലപ്പുറം ജില്ലാ കെഎംസിസി ചെയർമാൻ കെ കെ മുഹമ്മദ് സാഹിബ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു അൻവർ വെട്ടുപാറ ‘കൊണ്ടോട്ടി മുൻസിപ്പൽ കെഎംസിസി ചെയർമാൻ യൂസഫ് കോട്ട ‘ ജിദ്ധ കണ്ണമംഗലം പഞ്ചായത്ത് കെഎംസിസി ചെയർമാൻ അഷ്റഫ് ചുക്കൻ ‘ ഹസ്ന ഹസ്സൻ.റിഷ്നി ഹസ്സൻ’തുടങ്ങിയവർ പ്രസ്തുത പരിപാടിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു.
മജീദ് മാസ്റ്ററുടെ മറുപടി പ്രസംഗത്തിൽ കെഎംസിസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു
കൊണ്ടോട്ടിയിലെ കൊട്ടൂക്കര സ്കൂളിന്റെയും ചിറയിൽ മഹല്ലിന്റെയും വികസനത്തിന് മുൻ തലമുറ ചെയ്ത നന്മകളെക്കുറിച്ചും അവർ ചെയ്ത സഹായങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു. 25 വർഷമായി മഹലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം നാടിൻറെ പൊതു വിദ്യാഭ്യാസ മേഖലയിലും മത വിദ്യാഭ്യാസ മേഖലയിലും തന്റേതായ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ കെ മുഹമ്മദ് സാഹിബ് പറഞ്ഞു. കൊട്ടുക്കര സ്കൂളിൻറെ പ്രിൻസിപ്പാൾ ആയിരുന്ന സമയത്ത് കർക്കശക്കാരനായ ഒരു അധ്യാപകനും പ്രിൻസിപ്പലും ആയിരുന്നു എന്നും വിദ്യാർത്ഥികൾക്കൊക്കെ അദ്ദേഹത്തെ അനുസരിക്കാതെയും പേടിക്കാതെയും പോയ ഒരു വിദ്യാർത്ഥിയും ഉണ്ടാവില്ല എന്നും അവിടെ പഠിച്ചവളർന്ന ഒരു വിദ്യാർത്ഥിനി എന്ന നിലക്ക് എനിക്ക് പറയാൻ കഴിയും എന്നും അത് എന്തിനായിരുന്നു എന്ന് ഇന്ന് കോളേജിലും മറ്റു മേഖലയിലും പ്രവർത്തിക്കുമ്പോൾ മനസ്സിലാക്കാൻ സാധിച്ചു എന്നും റിശ്നി ഹസ്സൻ ആശംസ പ്രസംഗത്തിൽ പറഞ്ഞു ‘
പ്രവാസി എഴുത്തുകാരൻ അബ്ദുല്ല മുക്കണ്ണി ചിറയിൽ ഏരിയ കെഎംസിസി പ്രവർത്തകർക്ക് വേണ്ടി ചീഫ് ഗസ്റ്റ് മജീദ് മാസ്റ്റർക്കുള്ള മെമെന്റോ കൈമാറി .
ഷാദിൻ ഹസ്സന്റെ ഖിറാഅത്തോടുകൂടിയ സ്വീകരണ പരിപാടിക്ക് ചിറയിൽ ഏരിയ കെഎംസിസി സെക്രട്ടറി ജുനൈദ് മുക്കൂട് സ്വാഗതവും ഹസ്സൻ യമഹ നന്ദിയും പറഞ്ഞു
തുടർന്ന് നടന്ന ഇശൽ രാവിനെ സലിം നിലമ്പൂർ. മുംതാസ് അബ്ദുറഹ്മാൻ ‘ റഹീം കാക്കൂർ ‘ഗഫൂർ കൊണ്ടോട്ടി ‘ഹസ്സൻ കൊണ്ടോട്ടി ‘ഹസ്ന ഹസ്സൻ ‘ ശാഹിൻ ഹസ്സൻ എന്നിവർ ചേർന്ന്സംഗീത സാന്ദ്രമാക്കി