ജിദ്ദ: ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സി തക്കിയാരവം എന്ന പേരിൽ തനത് മാപ്പിളപ്പാട്ട് ആലാപന മത്സരത്തിൻ്റെ ഗ്രാൻ്റ് ഫിനാലെ സംഘടിപ്പിച്ചു.സീസൺ ഓഡിറ്റോറിയത്തിൽ നടന്ന സമാപന പരിപാടികൾ മുനിസിപ്പൽ കെ.എം.സി.സി പ്രസിഡന്റ് കെ.കെ. ഫൈറൂസിൻ്റ അധ്യക്ഷതയിൽ സൗദി നാഷണൽ കെ.എം.സി.സി ട്രഷറർ അഹമ്മദ് പാളയാട്ട് ഉൽഘാടനം ചെയ്തു.
മലയാള സാഹിത്യത്തിന് മാപ്പിള പാട്ട് നൽകിയ സംഭാവനകൾ വിലപ്പെട്ടതാണന്നും, പതിനാറാം നൂറ്റാണ്ടിൽ പഴയകാല മാപ്പിള സാഹിത്യം മലബാറിലെ ജനങ്ങളോട് ചരിത്രം പറയാൻ ഉപയോഗിച്ചത് മാലപ്പാട്ടുകളും,സഫീനപാട്ടുക്കളിലൂടെയും,നൂൽപാട്ടുകളിലൂടെയും ആയിരുന്നു.ഖാദിമുഹമ്മദായിരുന്നു മുൻകാലങ്ങളിൽ ഇത്തരം പാട്ടുകൾ ആദ്യമായി എഴുതി പാടി അവതരിപ്പിച്ചത്.
പിന്നീട് മോയിൻ കുട്ടി വൈദ്യരും,പുലിക്കോട്ടിൽ ഹൈദറും, ടി. ഉബൈദും,പി.ടിഅബുറഹ്മാൻ തുടങ്ങിയ കവികളായിരുന്നു കൂടുതൽ തനത് രീതിയിൽ മാപ്പിളപാട്ടിനെ ജനകീയമാക്കിയത്. മലയാളത്തിലും,തമിഴിലും,സംസ്കൃതത്തിലും,അറബിയും മാപ്പിളപാട്ടിനെ ജനങ്ങളിൽ എത്തിച്ചത്.പുതുതലമുറക്ക് മാപ്പിളപാട്ടിൻ്റെ ചരിത്രം അറിയാൻ അവസരംഉണ്ടാക്കുന്ന ഇത്തരം പരിപാടികൾ അഭിനന്ദനം അർഹിക്കുന്നുവെന്ന് കെഎംസിസി സൗദി നാഷണൽ സെക്രട്ടറി നാസർ വെളിയംങ്കോട് അഭിപ്രായപ്പെട്ടു. ഫിനാലെയിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വിഭാഗങ്ങളിൽ പതിനാറ് മത്സരാർത്ഥികൾ ഫൈനലിൽ മാറ്റുരച്ചു. ജൂനിയർ വിഭാഗത്തിൽ അമാനാ നിഷ ഒന്നാംസ്ഥാനവും,നിഫ്‌ല രണ്ടാംസ്ഥാനവും,അയാൻ മുഹമ്മദ് മൂന്നാംസ്ഥാനവും,സീനിയർ ബോയ്സ് വിഭാഗത്തിൽ മുസ്ത്ഥഫ മലയിൽ ഒന്നാം സ്ഥാനവും,ശിഹാബുദ്ധിൻ രണ്ടാം സ്ഥാനവും,ഹാദി മുബാറക്ക് മൂന്നാം സ്ഥാനവും,സീനിയർ ഗേൾസ് വിഭാഗത്തിൽ മുഹ്സിന ഷെറിൻ ഒന്നാം സ്ഥാനവും,അഷ്ന അഫ്സൽ രണ്ടാം സ്ഥാനവും,എം.സഫൂറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും,ട്രോഫികളും,സമ്മാനങ്ങളും വിതരണം ചെയ്തു.
ജിദ്ദ കെ എം സി സി ആക്ടിങ്ങ് പ്രസിഡൻ്റ സി.കെ. റസാഖ് മാസ്റ്റർ,ജനറൽ സെക്രട്ടറി വി.പി. മുസ്ത്ഥഫ,ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം,ലത്തീഫ് മുസ്ലാരങ്ങാടി,നാസർ മച്ചിങ്ങൽ,ശിഹാബ് താമരക്കുളം,എ.കെ. ബാവ,നാസർ എടവനക്കാട് ,മലപ്പുറംജില്ലാ പ്രസിഡൻറ് ഇസ്‌മായിൽ മുണ്ടം പറമ്പ്,ചെയർമാൻ കെ.കെ. മുഹമ്മദ്,ഇല്യാസ് കല്ലിങ്ങൽ,ഇ.സി അഷ്റഫ്,അഷ്റഫ് മുല്ലപ്പള്ളി,ശിഹാബ് പുളിക്കൽ,എം.കെ നൗഷാദ്,അൻവർ വെട്ടുപ്പാറ,എം എം മുജിബ്,റഹ്മത്ത് അലി എരഞ്ഞിക്കൽ,മുംതാസ് ടീച്ചർ,ശമീല മൂസ,ഖുബ്റ ലത്തീഫ്,ജലീൽ കണ്ണമംഗം,ഡോക്ടർ അബുബക്കർ,നൗഷാദ് ആലങ്ങാടൻ,യൂസഫ് കോട്ട എന്നിവരും വിവിധ സെക്ഷനിൽ സംസാരിച്ചു.
മുഷ്താഖ് മധുവായി,ജമാൽ പാഷ ,സൽമാൻ എന്നിവർ വിധികർത്താക്കളായിരുന്നു. മുസ്തഫ മലയിൽ,മുംതാസ് അബദുറഹ്മാൻ,ജമാൽ പാഷ,കബീർ കൊണ്ടോട്ടി എന്നിവർ പാട്ടുകൾപാടി. ഹസ്സൻ കൊണ്ടോട്ടി പരിപാടികൾ നിയന്ത്രിച്ചു. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി. നിഷാദ് നെയ്യൻ സ്വാഗതവും,റസാഖ് കൊട്ടുക്കര നന്ദിയും പറഞ്ഞു.അബ്ബാസ് മുസ്ലിയാരങ്ങാടി,പി സി അബൂബക്കർ,
ജംഷിബാവകാരി,സലീം നീറാട്,ഉണ്ണി മുഹമ്മദ്,അസ്‌ക്കർ ഏക്കാടൻ,കെ പി. ശഫീഖ്,ശാഹുൽ ഏക്കാടൻ,അസ്ക്കർമൊക്കൻ,അർഷദ് മുസ്ലാരങ്ങാടി,സൈനുകാരി റഷീദലി കോടങ്ങാട്,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.