ജിദ്ദ- നജീബ് കാന്തപുരം എം.എൽ.എയുടെ ഓഫീസ് ആക്രമിച്ച ഡി.വൈ.എഫ്.ഐ നടപടി കിരാതമാണെന്ന് ജിദ്ദ പെരിന്തൽമണ്ണ മുനിസിപ്പൽ കെ.എം.സി.സി അഭിപ്രായപ്പെട്ടു. ഫാഷിസത്തിന്റെ മറ്റൊരു രൂപമാണ് പെരിന്തൽമണ്ണയിൽ അരങ്ങേറിയതെന്നും കെ.എം.സി.സി വ്യക്തമാക്കി. ഉംറ നിർവഹിക്കാൻ എത്തിയ എസ്.ടി.യു മലപ്പുറം ജില്ലാ ഉപാധ്യക്ഷനും പെരിന്തൽമണ്ണ മുനിസിപ്പൽ പ്രതിപക്ഷ നേതാവുമായ പച്ചിരി ഫാറൂഖിനും ഐ.എൻ.ടി.യുസി. സംസ്ഥാന സെക്രട്ടറി പച്ചീരി സുബൈറിനും സ്വീകരണം നൽകി.
പ്രസിഡന്റ് മുത്തു ജൂബിലി അധ്യക്ഷത വഹിച്ചു. ജിദ്ദ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ജിദ്ദ സെന്ററൽ കമ്മിറ്റി ഉപാധ്യക്ഷൻ അഷ്റഫ് താഴെക്കോട്, സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ ഷാ മുഹമ്മദ് തങ്ങൾ, പെരിന്തൽമണ്ണ മണ്ഡലം ഭാരവാഹികളായ അസൈനാർ കുന്നപ്പള്ളി, മുഹമ്മദ് പുളിക്കാടൻ, സക്കീർ മണ്ണാർമല, അമീർ മാനത്തുമംഗലം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി നവാസ് സ്വാഗതവും ട്രഷറർ നിസാർ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group