ജിദ്ദ- കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് തീർത്തും ജനാധിപത്യ വിരുദ്ധവും സ്വജനപക്ഷപാതപരവും ആണെന്ന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. വിവിധ രാജ്യങ്ങളിലായി താമസിക്കുന്ന പ്രവാസികൾക്ക് യാതൊരു പരിഗണയുമുണ്ടായില്ല. സമ്പദ്ഘടനയെ താങ്ങിനിർത്തുന്ന ഒരു ഗഘടകമാണെന്ന ബോധംപോലുമുണ്ടായില്ലെന്നും കെ.എം..സി.സി കുറ്റപ്പെടുത്തി.
കേരളമടക്കമുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിക്കുകയും ചെയ്തു. അധികാരം നിലനിർത്താൻവേണ്ടി ആന്ധ്രക്കും ബിഹാറിനും വലിയ സംഖ്യ നീക്കിവെച്ചപ്പോൾ അടിസ്ഥാന വിഷയങ്ങളെപ്പോലും കേന്ദ്രം ബജറ്റിൽ മറന്നിരിക്കുകയാണ്. ഉത്തമബോധ്യമില്ലാത്ത ഈ ബജറ്റ് പ്രതിഷേധാർഹമാണ്. അതുകൊണ്ടു ഇതിൽ തിരുത്തൽ നടത്തി അടിസ്ഥാന വർഗങ്ങളെയും പിന്നോക്ക പ്രദേശങ്ങളെയും പ്രവാസികളെയും പരിഗണിക്കുന്ന രുപത്തിലാക്കണമെന്ന് ജിദ്ദ കെഎംസിസി ആവശ്യപ്പെട്ടു.