ജിദ്ദ- പ്രവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യബോധവത്കരണവും ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. മോണിംഗ് ക്ലബ് എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അടുത്ത വെള്ളിയാഴ്ച(ഡിസംബർ-6) രാവിലെ ആറു മണിക്ക് ജിദ്ദയിലെ അൽ സാമിറിൽ ടി.വി ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും.
പ്രവാസികൾക്ക് ആരോഗ്യം ശ്രദ്ധിക്കുന്നതിനും വ്യായാമ മുറകൾ പരിശീലിപ്പിക്കുന്നതിനുമാണ് ജിദ്ദയുടെ വിവിധ മേഖലകളിൽ പരിശീലനം ഒരുക്കുന്നത്. വരും ദിവസങ്ങളിൽ ജിദ്ദയുടെ മുഴുവൻ ഏരിയകളിലും കെ.എം.സി.സി മോണിംഗ് ക്ലബ്ബ് ആരംഭിക്കുമെന്ന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സ്ത്രീകൾക്ക് മാത്രമായി പുതിയ ബാച്ചും വൈകാതെ ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group