ദമാം- ഖത്തീഫ് കെ.എം.സി.സി നേതാവും അൽ അനക് ഏരിയ കമ്മിറ്റി ചെയർമാനുമായ മലപ്പുറം മമ്പാട് ടാണയിൽ സ്വദേശി പണങ്ങോടൻ അബ്ദുൽ ഷുക്കൂർ (57) നിര്യാതനായി. ഖത്തീഫിലെ താമസസ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. മമ്പാട് ടാണയിൽ പണങ്ങോടൻ ബാപ്പുട്ടി-ആമിന ദമ്പതികളുടെ മകനാണ്.ഭാര്യ, സാജിദ.മക്കൾ.സുജൂ സിയാസ്,സിനു സിയാന,സിലി സിഫ്‌ല.
കാൽ നൂറ്റാണ്ടോളമായി എ.സി.മെക്കാനിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം ഖത്തീഫിൽ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. പൊതുകാര്യ പ്രസക്തനും കെഎംസിസി യുടെ ജീവകാരുണ്യരംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു. അബ്ദുൽ ഷുക്കൂറിൻറെ വിയോഗത്തിൽ കെ.എം.സി.സി അനുശോചനം രേഖപ്പെടുത്തി. ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തീഫ് കെ.എം.സി.സി പ്രസിഡന്റ് മുഷ്താഖ് പേങ്ങാട് അറിയിച്ചു.