യാമ്പു; സൗദി കെ.എം.സി.സി ദേശീയ ഫുട്ബോളിൻ്റെ രണ്ടാംപാദ മൽസരങ്ങൾക്ക് റോയൽ കമ്മീഷനിലെ റദ് വ സ്പോട്സ് സിറ്റി സ്റ്റേഡിയത്തിൽ വരുന്ന വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് 6.30 ന് ആരംഭിക്കുന്ന ആദ്യ മൽസരത്തിൽ റീം റിയൽ കേരള, എച്ച് എം. ആർ യാമ്പു എഫ് സി യെ നേരിടും സെമി പ്രവേശനം ലക്ഷ്യം വച്ച് ഗ്രൗണ്ടിലിറങ്ങുന്ന റീം റിയൽ കേരളക്കെതിരെ പുത്തൻ താര നിരയുമാണ് എച്ച്. എം. ആർ യാമ്പു കളത്തിലിറങ്ങുന്നത്.
രണ്ടാം മൽസരത്തിൽ എൻ കംഫർട്ട് എ.സി.സി ശക്തരായ ചാംസ് കറി പൗഡർ സബീൻ എഫ്.സി യുമായി ഏറ്റുമുട്ടും ഈ മൽസരം ജയിച്ചാൽ സെമീ പ്രവേശനം ഉറപ്പിക്കാം എന്നതിനാൽ മുൻ കളിയിൽ നിന്നും വ്യത്യസ്ഥമായി ചില മാറ്റങ്ങളുമായാണ് പോരിനിറങ്ങുന്നത്. എൻ കംഫർട്ട് എ.സി.സി ക്ക് മുന്നോട്ടുള്ള പ്രയാണത്തിന് ജയത്തിൽ കുറഞ്ഞതൊന്നും പറ്റാത്തതിനാൽ പ്രതിരോധ നിരയിലും മുന്നേറ്റ നിരയിലും പുത്തൻ പരീക്ഷണവുമായാണ് കളത്തിലെത്തുന്നത്.
യാമ്പു ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മത്സരം വീക്ഷിക്കാൻ യാമ്പുവിലെ വലിയ ജുമുഅ മസ്ജിദിനു സമീപം വൈകീട്ട് 4.30 ന് സൗജന്യ വാഹനസൗകര്യം ഒരുക്കിയതായി യാമ്പു കെ.എം.സി.സി വാർത്താ കുറിപ്പിൽ അറിയിച്ചു. ഉദ്ഘാടന ത്തോടനുബന്ധിച്ച് യാമ്പുവിലെ കലാ കായിക, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിനെത്തും. കെ.എം.സി.സി യുടെ വിവിധ ഘടകങ്ങൾക്കൊപ്പം യാമ്പുവിലെ 8 ക്ലബ്ബ് പ്രതിനിധികളും വിവിധ സാംസ്കാരിക സംഘടനകൾ ഒരുക്കുന്ന മാർച്ച് പാസ്റ്റും വിവിധ കലാ രൂപങ്ങളും ഉൽഘാടന ചടങ്ങിന് കൊഴുപ്പേകുമെന്നും ഭാരവാഹികൾ അറിയിച്ചു.