റിയാദ്- റിയാദ് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി കഴിഞ്ഞ ഒന്നര വര്‍ഷമായി നടത്തി വരുന്ന തന്‍ഷീത് സീസണ്‍ വണ്‍ കാമ്പയിന്‍ സമാപിച്ചു. ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കെ.എം.സി.സി നാഷണല്‍ കമ്മിറ്റി അംഗം കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. ടിവി ഇബ്രാഹിം എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കൊണ്ടോട്ടി മണ്ഡലം കെ.എം.സി. സി പ്രസിഡണ്ട് റസാക്ക് ഓമാനൂര്‍ അധ്യക്ഷത വഹിച്ചു.
നാഷണല്‍ കമ്മിറ്റി വൈ:പ്രസിഡണ്ട് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് വേങ്ങര, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ട, ജില്ല കമ്മിറ്റി പ്രസിഡണ്ട് ഷൗക്കത്ത് കടമ്പോട്ട്, സെക്രട്ടറി സഫീര്‍ തിരൂര്‍, ട്രഷറര്‍ മുനീര്‍ വാഴക്കാട്, സമദ് കൊടിഞ്ഞി, മൊറയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീല്‍ ഒഴുകൂര്‍, ചെറുകാവ് പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ ബദറു പേങ്ങാട്, കൊണ്ടോട്ടി മണ്ഡലം ചെയര്‍മാന്‍ ബഷീര്‍ സിയാംകണ്ടം എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളിലുള്ള സേവനങ്ങള്‍ക്ക് കോയാമു ഹാജി, ഹനീഫ് മുതുവല്ലൂര്‍ എന്നിവരെ എംഎല്‍എ ആദരിച്ചു. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്ററി എംഎല്‍എ പ്രകാശനം ചെയ്തു. കൊണ്ടോട്ടി മണ്ഡലം കെഎംസിസി സെക്രട്ടറി ഷറഫു പുളിക്കല്‍ സ്വാഗതവും മണ്ഡലം കെഎംസിസി ട്രഷറര്‍ ഫിറോസ് പള്ളിപ്പടി നന്ദിയും പറഞ്ഞു.
സൈദു പെരിങ്ങാവ്, വഹാബ് പുളിക്കല്‍, സാജിദുല്‍ അന്‍സാര്‍ പുളിക്കല്‍, റാഫി പൊന്നാട്, അന്‍വര്‍ ജമാല്‍ ഓമാനൂര്‍, സിദ്ദീഖ് പരതക്കാട്, ഹൈദര്‍ ദാരിമി ചീക്കോട്, ശബീര്‍ വാഴക്കാട്, സലിം സിയാം കണ്ടം, റിയാസ് ബാബു കോട്ടപ്പുറം, ഫസല്‍ കുമ്മാളി, ശുകൂര്‍ കൊണ്ടോട്ടി, റിയാസ് പിവി, ഫായിസ് വാഴക്കാട്, ലത്തീഫ് കുറിയയോടം, അഷ്‌കര്‍ വാഴയൂര്‍, ആരിഫ് വാഴയൂര്‍, ഇസ്മാഈല്‍ വാഴയൂര്‍, ഹുസൈന്‍ പുളിക്കല്‍, മൂസ ഫൗലത് വാഴയൂര്‍, എകെ ലത്തീഫ്, വാഹിദ് കൊണ്ടോട്ടി, മുഖല്ലിസ് മുതുവല്ലൂര്‍, ഹംസ കൊണ്ടോട്ടി, ആഷിഖ് കൊണ്ടോട്ടി, അന്‍ഷിദ് റഹ്മാന്‍ കുറിയോടം, സിനാന്‍ സിയാംകണ്ടം, കെപി മുഹമ്മദ് കൂട്ടി, മുഹമ്മദ് ഇര്‍ഫാന്‍ വാഴക്കാട്, റിയാസ് സിയാംകണ്ടം എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.
ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ ടി വി. ഇബ്രാഹിം എംഎല്‍എയോടൊപ്പം നടന്ന ടേബിള്‍ ടോക്കില്‍ മണ്ഡലത്തിലെ വികസന വിഷയങ്ങള്‍ ചര്‍ച്ചയായി.
മണ്ഡലം കെ എം സി സി ചെയര്‍മാന്‍ ബഷീര്‍ സിയാംകണ്ടം മോഡറേറ്ററായിരുന്നു. റസാഖ് ഓമാനൂര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ വിരിപ്പാടം നന്ദി പറഞ്ഞു. മലസ് ഓഡിറ്റോറിയത്തില്‍ നടത്തിയ വനിതാ സംഗമം മലപ്പുറം ജില്ല കെ എം സി സി ട്രഷറര്‍ മുനീര്‍ വാഴക്കാട് ഉദ്ഘാടനം ചെയ്തു. ടിവി ഇബ്രാഹിം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കൊണ്ടോട്ടി മണ്ഡലം കെഎംസിസിയുടെ പ്രഥമ വനിതാ വിങ്ങ് ഭാരവാഹികളെ ടി.വി. ഇബ്രാഹിം എം എല്‍.എ പ്രഖ്യാപിച്ചു. നാഷണല്‍ കമ്മിറ്റി മെമ്പര്‍ കെ. കോയാമു ഹാജി ആശംസകള്‍ നേര്‍ന്നു. മണ്ഡലം വൈസ് പ്രസിഡന്റ് നിസാം പരതക്കാട് സ്വാഗതവും വനിത വിങ് വൈസ് പ്രസിഡന്റ് ഹുദാ നിബാല്‍ നന്ദിയും പറഞ്ഞു.