ബുറൈദ- സൗദി കെ.എം.സി.സിയുടെ 2025 വർഷത്തെ സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് ബുറൈദയിൽ തുടക്കമായി. ഇതോടൊപ്പം യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു. മുപ്പത്തിയഞ്ച് വർഷം മുമ്പ് ബുറൈദയിൽ പ്രവാസം തുടങ്ങിയ ഖാദർക്ക കണ്ണൂ (മിനി ഹോട്ടൽ )രിന് അംഗത്വം നൽകി പി.കെ റഷീദ് ഉദ്ഘാടനം ചെയ്തു. ബുറൈദെ കെഎംസിസിയുടെ പത്തോളം ഏരിയാ കമ്മിറ്റികൾക്ക് കീഴിൽ കോഡിനേറ്റർമാരെയും സെൻട്രൽ കമ്മിറ്റി കോഡിനേറ്റർ ആയി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബഷീർ വെളളിലയേയും തിരഞ്ഞെടുത്തു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ബദർ കണിയാപുരത്തിന് യാത്രയയപ്പ് നൽകി. ബദർ സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് തച്ചംപൊയിൽ മെമന്റോ കൈമാറി. ബഷീർ വെളളില സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അനീസ് ചുഴലി അധ്യക്ഷത വഹിച്ചു. ലത്തീഫ് തച്ചംപൊയിൽ ഉത്ഘാടനം ചെയ്തു. നവാസ് പളളിമുക്ക്, സക്കീർ മാടാല, ഫൈസൽ ആലത്തൂർ, നൗഫൽ പാലേരി, ലത്തീഫ് പളളിയാളി, ശരീഫ് മാങ്കടവ്, ഇഖ്ബാൽ എടവണ്ണ, റഫീഖ് ചെമ്പ്ര, അസീസ് മിനി ഹോട്ടൽ, ശരീഫ് തലയാട് എന്നിവർ സംബന്ധിച്ചു. സുരക്ഷാ പദ്ധതി കൂടുതൽ വിവരങ്ങൾക്കായി http://www.mykmcc.org എന്ന website സന്ദർശിക്കാം .