ജിദ്ദ- സൗദി ദേശീയദിനത്തോടനുബന്ധിച്ചു കെ.എം.സി.സി സൗദി നാഷണൽ കമ്മറ്റിയുടെ ആഹ്വാനപ്രകാരം ജിദ്ദ കെഎംസിസി സംഘടിപ്പിച്ച രക്തദാനക്യാമ്പിന് സമാപനം. കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി, കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ, ഈസ്റ്റ് ജിദ്ദ ഹോസ്പിറ്റൽ എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് രക്തദാനം നടന്നത്.
കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് ഡയറക്ടർ അബ്ദുല്ല സഹ്റാനി പ്രവർത്തകർക്ക് അനുമോദനങ്ങൾ നേർന്നു. നേതാക്കളും പ്രവർത്തകരുമടക്കം നൂറുകണക്കിന് പേര് അണിചേർന്നു. നാഷനൽ ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് ഡയറക്ടർ അബ്ദുല്ല സഹ്റാനി പ്രവർത്തകർക്ക് അനുമോദനങ്ങൾ നേർന്നു. സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു.
ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ശിഹാബ് താമരക്കുളം നന്ദിയും പറഞ്ഞു. നാസർ മച്ചിങ്ങൽ, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട, സാബിൽ മമ്പാട്, കൊല്ലി ഇബ്രാഹിം, സൈനുൽ ആബിദീൻ, സാലിഹ് പൊയ്തൊടി, ശിഹാബ് കണ്ണമംഗലം, ഇ സി അഷ്റഫ്, യാസിദ് തിരൂർ, ഫിറോസ് ചാലാട്, ഫൈസൽ മണലൊടി, കോയമോൻ, നിശാം അലി തുടങ്ങിയവർ നേതൃത്വം നൽകി.
മഹ്ജർ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റളിൽ അഷ്റഫ് നല്ലണം, അബ്ദുൽ കരീം കൊടക്കാട്, നാസർ കരിപ്പൂർ എന്നിവർ നേതൃത്വം നൽകി. ഈസ്റ്റ് ജിദ്ദ ഹോസ്പിറ്റലിൽ വഹാബ് കൊയിലാണ്ടി, മുജീബ് പാങ്, അഫ്സൽ നാറാണത്ത് തുടങ്ങിയവർ നേതൃത്വം നൽകി.